പ്രായം 26, സ്വന്തമായി ഒരു വീട് വെച്ചു, കാർ വാങ്ങി ! ഇനി ഒരേ ഒരു ആഗ്രഹം എന്റെ ചേച്ചിക്ക് പറ്റിയ ഒരാളെ കണ്ടെത്തണം ! സൂരജിന്റെ ജീവിതം !

മലയാളികൾക്ക് എല്ലാം വളരെ പരിചിതനായ ആളാണ് സൂരജ് തേലക്കാട്. വളരെ ചെറിയ പ്രായം മുതൽ തന്നെ കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ച സൂരജ് ഇന്ന് ഏവരെയുടെയും പ്രിയങ്കരനാണ്. സൂരജ് ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഫൈനൽ മത്സരാർഥികളിൽ ഒരാളായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സൂരജ് നേരത്തെ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ടെലിവിഷൻ പരിപാടികളിൽ കൂടി ശ്രദ്ധ നേടിയ സൂരജിന്റെ ആദ്യ ചിത്രം ദുൽഖർ ചിത്രം ചാർളി ആയിരുന്നു. പിന്നീട് ഉദാഹരണം സുജാത, വിമാനം,    അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു, കൂടാതെ അതിനോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്യാറേണ്ടതായിരുന്ന സൂരജ് കലയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്, സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് സുരാജ് വെഞ്ഞാറമൂട് നായകനായ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന സിനിയിലൂടെയാണ്.

ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് സൂരജ് ജനിച്ചത്. ഒരുപാട് കഷ്ടപാടുകളും  ബുദ്ധിമുട്ടലുകളും ചെറുപ്പത്തിൽ താന്നെ അനുഭവിച്ചിരുന്നു, അച്ഛനും അമ്മയ്ക്കും ഞങ്ങൾ  രണ്ടു മക്കളാണ് മൂത്തത് ചേച്ചി ഇളയത് താനും, അന്ന് തന്നെ ഏറെ വിഷമിപ്പിച്ചു ഒരു കാര്യം എനിക്കും ചേച്ചിക്കും പൊക്കം വെയ്ക്കാനുള്ള മരുന്നുകൾ വാങ്ങിച്ച് അച്ഛന്റെ പോക്കറ്റിലെ ഒരുപാട് കാശ് പോയിട്ടുണ്ട്, കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിഞ്ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല.

സൂ,രജ് എപ്പോഴും പറയുന്ന ഒരു കാര്യമാണ് വളർച്ച ഇല്ലാത്തത് ഞങ്ങളുടെ ശരീരത്തിന് മാത്രമാണ്,  മനസുകൊണ്ട് ഞങ്ങൾ രണ്ടുപേരും ഒരുപാട് ഉയരത്തിലാണ്. സ്വാതി എന്നാണ് ചേച്ചിയുടെ പേര്. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ഈ കുറവിൽ ഞങ്ങളെക്കാളും കൂടുതൽ വിഷമിച്ചത് അച്ഛനും അമ്മയുമാണ്, ചുറ്റുമുള്ളവരുടെ സഹതാപം കൂടിയാകുമ്പോൾ.. പിന്നെ സൂരജ് പ്രശസ്തനായതോടെയാണ് എല്ലാവരും ചിരിച്ചു തുടങ്ങിയത്. എങ്കിലും എനിക്ക് ഇടക്കൊക്കെ ചെറിയ വിഷമം വരാറുണ്ട്. അപ്പോൾ സൂരജ് പറഞ്ഞു, ചെറുതല്ല നല്ലരീതിയിൽ വിഷമം വരാറുണ്ട്.

സത്യത്തിൽ കലാരംഗത്ത് എന്നെക്കാൾ ശോഭിക്കേണ്ടത് ചേച്ചി ആയിരുന്നു. കലോത്സവ വേദികളിൽ ചേച്ചി ഒരുപാട്  സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ്. പക്ഷെ ഇപ്പോൾ  ചേച്ചിക്ക് മടിയാണ്, ചുറ്റുമുള്ളവരെ നോക്കി ഇവിടെ തന്നെ ഒതുങ്ങി ഉൾവലിയുന്ന ഒരു പ്രകൃതമായി  മാറിയിരിക്കുകയാണ്. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റുമോ, പലരും പലതും പറയും അതിലൊന്നും ടെൻഷൻ അടിക്കരുത് എന്നതാണ് എന്റെ രീതി. ചേച്ചിക്ക് ചുറ്റുമുള്ളവർ സഹതാപത്തോടെ ആ പാവത്തെ കാണുമ്പോൾ അത് ഉൾവലിയുകയാണ് എന്നും സൂരജ് പറയുന്നു.

എന്റെ ഇത്രയും നാളത്തെ കോച്ച് സമ്പാദ്യം കൊണ്ട് ഞാൻ ഒരു വീട് വെച്ചു, ഞങ്ങളുടെ നീളത്തിന് അനുയോജ്യമായ രീതിയിലാണ് വീട് പണിഞ്ഞത്. സ്വിച്ച് ഒക്കെ ഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് ചെയ്തിരിക്കുന്നത്. പിന്നെ ഒരു കാറും വാങ്ങി.  ഇനി എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ചേച്ചിയുടെ വിവാഹമാണ്, അവളെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *