ഹലോ മിസ്റ്റർ ദേശാഭിമാനീ, BSNL എന്നതിലെ B യുടെ പൂർണ്ണരൂപം ഭവാനിയമ്മ എന്നല്ല, ഭാരത് എന്നാണ് !
ബിഎസ്എൻ എൽ ന്റെ നിലവിലെ ലോഗോയ്ക്ക് പകരം പുതിയ ലോഗോയും ആപ്തവാക്യവും അവതരിപ്പിച്ച് ബി എസ് എൻ എൽ. വിശ്വാസത്തെയും ശക്തിയെയും രാജ്യവ്യാപകമായ റീച്ചിനേയും പ്രതീകപ്പെടുത്തുന്നതാണ് പുതിയ ലോഗോയെന്ന് ഡല്‍ഹിയില്‍ നടന്ന ലോഗോ അനാച്ഛാദന ചടങ്ങില്‍ ബി എസ് എന്‍ എല്‍ അധികൃതർ വ്യക്തമാക്കി. രാജ്യവ്യാപകമായ 4G നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ ഏഴ് പുതിയ സേവനങ്ങളും ബി എസ് എൻ എൽ അവതരിപ്പിച്ചു.
ബിഎസ്എൻ എൽ ന്റെ പുതിയ ലോഗോ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, പഴലോഗോയെ നിറം ആകെ മാറി, പകരം കാവിയാണ് വന്നിരിക്കുന്നത്. പുതിയ ലോഗോയില്‍ കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടവും ചേർത്തിട്ടുണ്ട്. പഴയ ലോഗോയിലെ വൃത്തത്തെ വലയും ചെയ്യുന്ന ചുവപ്പും നീലയും നിറമുള്ള ആരോ മാർക്കുകളുടെ നിറം പച്ചയിലേക്കും വെള്ളയിലേക്കും മാറ്റി.
അതുകൂടാതെ കണക്ടിങ് ഇന്ത്യ എന്നതിന് പകരം ഇനിമുതല്‍ കണക്ടിങ് ഭാരത് എന്നതായിരിക്കും ആപ്തവാക്യം. ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ദേശാഭിമാനി പങ്കുവെച്ച പോസ്റ്റിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഇന്ത്യ വെട്ടി, പകരം ഭാരത്, കാവിയടിച്ച് പുതിയ BSNL ലോഗോ എന്ന ദേശാഭിമാനിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് കുറിച്ചത്, ഹലോ മിസ്റ്റർ ദേശാഭിമാനീ, BSNL എന്നതിലെ B യുടെ പൂർണ്ണരൂപം ഭവാനിയമ്മ എന്നല്ല, ഭാരത് എന്നാണ്.. എന്നായിരുന്നു…
Leave a Reply