
ഞാൻ വിശ്വസിച്ചു; നിങ്ങളോ ?! കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധിജി ! കുറിപ്പുമായി ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ തന്റെ രാഷ്ട്രീയ നിലപാടുകൾ എപ്പോഴും തുറന്ന് പറയാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം രാഹുൽ ഗാന്ധിയുടെ ചില വാക്കുകളെ കുറിച്ച് സംസാരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധിജി, രാജ്യത്തിന്റെ 76 കൊല്ലത്തെ ചരിത്രത്തിൽ 55 കൊല്ലവും ഭരിച്ചത് രാഹുൽ ഗാന്ധിജിയുടെ പാർട്ടി.
ഇതി,ൽ തന്നെ ഏതാണ്ട് 38 കൊല്ലം ഭരിച്ചത് രാഹുൽ ഗാന്ധിജിയുടെ മുതുമുത്തച്ഛനും അമ്മൂമ്മയും അച്ഛനും കൂടി. വേറൊരു 10 കൊല്ലം രാഹുൽ ഗാന്ധിജിയുടെ അമ്മ പാർട്ടിയെ നയിച്ചപ്പോൾ ഭരണം. ഈ 48 കൊല്ലം കൊണ്ട് മാറ്റാത്ത ദാരിദ്ര്യമാണ് അമേഠിയിൽ നിന്ന് വയനാട്ടിൽ വന്നു മത്സരിക്കുന്ന രാഹുൽ ഗാന്ധിജി ഒറ്റയടിക്ക് മാറ്റാൻ പോകുന്നത്. ഞാൻ വിശ്വസിച്ചു, നിങ്ങളോ..

അതുപോലെ എ കെ ആന്റണിരാഹുലോ പ്രിയങ്കയെ ആരെങ്കിലും ഒരാൾ യുപിയിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു, ഈ വാക്കുകൾക്ക് വയനാടിനെ തൽക്കാലം യുപി എന്നു വിളിച്ചാൽ കൊഴപ്പോണ്ടോ എന്നാണ് ശ്രീജിത്ത് കുറിച്ചത്. അതുപോലെ കേരളത്തിലെ കോൺഗ്രസുകാർക്ക് സംഘപരിവാർ മനസാണെന്ന് പിണറായി വിജയൻ പറഞ്ഞതിന് മറുപടിയായി ‘മനഃശാസ്ത്രജ്ഞൻ ആണെന്ന് തോന്നുന്നു’, എന്നാണ് അദ്ദേഹം കുറിച്ചത്.
അതുപോലെ അദ്ദേഹം കുറിച്ച മറ്റൊരു കുറിപ്പ് ഇങ്ങനെ, ചന്തുവിനെ തോല്പിച്ചവരുണ്ട്. പലരും. പലവട്ടം. അയ്യപ്പന്റെ കല്യാണം നടത്തിക്കൊടുത്തതിന് വിശ്വാസികൾ ആദ്യം തോല്പിച്ചു. സത്യാനന്തര നുണകൾ തട്ടിവിട്ടതിന് നാട്ടുകാർ പിന്നെ തോല്പിച്ചു. അവസാനം വോട്ടും സ്നേഹവും തൂക്കിനോക്കിയപ്പോൾ ചിഹ്നം മാറ്റിക്കുത്തി സ്വന്തം പാർടിക്കാരും തോല്പിച്ചു. ഒടുവിൽ വ്യാജമായി നിർമ്മിച്ച സ്ലിപ്പുകൾ എടുത്തോണ്ട് ഓടിക്കോളാൻ പറഞ്ഞ് ഖോടതിയും തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങിപ്പോ മക്കളേ, മടങ്ങിപ്പോ. ഞാനൊന്ന് ഉറക്കെ മോങ്ങട്ടെ…” എന്നുമാണ് ചന്തുവായി നിൽക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു..
Leave a Reply