
തൊഴിലില്ലായ്മാ നിരക്കിലും ക്യൂബളം നമ്പർ വൺ ആണെന്ന് കേന്ദ്ര റിപ്പോർട്ട് ! ഹെൽമറ്റും പൂച്ചട്ടിയും കൊണ്ടുള്ള രക്ഷാപ്രവർത്തനത്തെ തൊഴിലായി അംഗീകരിക്കാത്തവർ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകൻ ശ്രീജിത്ത് പണിക്കർ കേരള സർക്കാരിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പാക്കുവെക്കുന്ന പോസ്റ്റുകൾ വളരെ ശ്രദ്ധ നേടുകയും അതിലേറെ ചർച്ചയായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ നിരക്കിലും കേരളം ഒന്നാമത് എന്ന കേന്ദ്ര റിപ്പോർട്ടിനെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്.
ഇതിനെ പരിഹസിച്ച് ശ്രീജിത്ത് കുറിച്ചത് ഇങ്ങനെ, തൊഴിലില്ലായ്മാ നിരക്കിലും ക്യൂബളം നമ്പർ വൺ ആണെന്ന് കേന്ദ്ര റിപ്പോർട്ട്. ഹെൽമറ്റും പൂച്ചട്ടിയും കൊണ്ടുള്ള രക്ഷാപ്രവർത്തനത്തെ തൊഴിലായി അംഗീകരിക്കാത്ത പാശിശ്റ്റുകൾ ഭരിക്കുമ്പോൾ ഇതിലപ്പുറം നടക്കും. എന്നായിരുന്നു, അദ്ദേഹത്തിന്റെ പോസ്റ്റ്. അതുപോലെ യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതര്‍. സംസ്ഥാനത്ത് 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍ പ്പെട്ട യുവാക്കളില്‍ 24.3 ശതമാനം തൊഴില്‍രഹിതര്‍ ആണെന്നാണ് കേന്ദ്ര സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ അതേസമയം കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്നതുകൊണ്ട് സംസ്ഥാനത്ത് നാശനഷ്ടങ്ങൾ കൂടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആശുപത്രികളിൽ വെള്ളം കയറിയ അവസ്ഥയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെക്കുന്ന പരിഹാസ പോസ്റ്റുകൾ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ കഴിഞ്ഞ ദിവസം വട്ടിയൂർകാവ് എംഎല്‍എ വി കെ പ്രശാന്ത് പങ്കുവെച്ച പോസ്റ്റിനെ വിമർശിച്ചും ശ്രീജിത്ത് എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ടർബോ എങ്ങനെ ഉണ്ട് എന്നായിരുന്നു എം എൽ എയുടെ പോസ്റ്റ്… ഇതിനു മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരാ സഖാവേ! എന്നായിരുന്നു ശ്രീജിത്ത് നൽകിയ മറുപടി.
Leave a Reply