മെഗാ സ്റ്റാർ എന്നാൽ വളരെ വലിയ താരം എന്നല്ലേ? തന്റെ പോസ്റ്ററിന്റെ പകർപ്പവകാശ ലംഘനം കാട്ടി നിരൂപകരുടെ വിഡിയോകൾ നീക്കം ചെയ്യിപ്പിക്കുന്ന വളരെ ചെറിയ മനസ്സിന്റെ ഉടമ ആയിരുന്നോ ഈ മെഗാ സ്റ്റാർ !! ശ്രീജിത്ത് പണിക്കർ !

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് ടർബോ. മികച്ച അഭിപ്രായം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി രംഗത്തെത്തി. ടര്‍ബോയുടെ ഔദ്യോഗിക പോസ്റ്റര്‍ ഉപയോഗിച്ച വീഡിയോകള്‍ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മമ്മൂട്ടി കമ്പനി എത്തിയത്.

സമൂഹ മാധ്യമങ്ങളിൽ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തിരുന്ന അശ്വന്ത് കോക്ക്, ഉണ്ണി വ്‌ളോഗ്‌സ് എന്നിവര്‍ തങ്ങളുടെ തമ്പ്‌നെയില്‍ മാറ്റിയാണ് റിവ്യൂ പിന്നീട് പോസ്റ്റ് ചെയ്തത്. അശ്വന്ത് കോക്കിനെതിരെ ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറിന്റെ പരാതിയില്‍ നിയമനടപടി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് റിവ്യൂ പിന്‍വലിച്ചിരുന്നു.

എന്നാൽ ഇതിനെ തുടർന്ന് മമ്മൂട്ടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്, ഇപ്പോഴിതാ ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മെഗാ സ്റ്റാർ എന്നാൽ വളരെ വലിയ താരം എന്നല്ലേ? തന്റെ പോസ്റ്ററിന്റെ പകർപ്പവകാശ ലംഘനം കാട്ടി നിരൂപകരുടെ വിഡിയോകൾ നീക്കം ചെയ്യിപ്പിക്കുന്ന വളരെ ചെറിയ മനസ്സിന്റെ ഉടമ ആയിരുന്നോ ഈ മെഗാ സ്റ്റാർ.. എന്നാണ് അദ്ദേഹം പരിഹാസ രൂപേണെ പങ്കുവെച്ച കുറിപ്പ്..

കൂടാതെ “സൂപ്പർ സ്റ്റാർ എങ്ങനെയാണ് വിമർശനങ്ങളെ നേരിടുന്നത്” “അങ്ങേരതൊന്നും മൈൻഡ് ചെയ്യാറില്ല.” “മെഗാ സ്റ്റാർ അങ്ങനെയല്ല. കക്ഷി ഫിലിപ്പീൻസുകാരെ കൊണ്ട് സ്മൈലി ഇടീക്കും. ഫോട്ടോ കോപ്പിറൈറ്റ് പറഞ്ഞ് വിഡിയോ നീക്കം ചെയ്യിക്കും. ഒൺലി ഹൈക്ലാസ്.. എന്നൊരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനു വന്ന ഒരു കമന്റ് ഇങ്ങനെ, പണിക്കർ ജി ക്ക് വിദ്യാഭ്യാസം ഇല്ലേ.. കോപ്പി റൈറ്റ് ഇഷ്യൂ കാരണം ആണ് വീഡിയോ പോയത്.. വീണ്ടും വീഡിയോ ഇട്ടിട്ടുണ്ടല്ലോ.. എന്ന കമന്റിന് ശ്രീജിത്ത് നൽകിയ മറുപടി ഇങ്ങനെ.. ഒരു പടത്തിന്റെ പോസ്റ്റർ എല്ലാവർക്കും ഷെയർ ചെയ്യാൻ ഉള്ളതല്ലേ? അതോ നിർമാണ കമ്പനിക്ക് മാത്രം കണ്ടോണ്ടിരിക്കാൻ ഉള്ളതാണോ.. എന്നായിരുന്നു ശ്രീജിത്തിന്റെ മറുപടി..

എന്നാൽ അതേസമയം നിലവിലുള്ള കോടതി നിയമങ്ങൾ  പാലിക്കാതെ യൂട്യൂബിലൂടെ അശ്വന്ത് കോക്ക് അടക്കമുള്ള വ്‌ളോഗര്‍മാര്‍ സിനിമയുടെ നെഗറ്റീവ് റിവ്യൂവുമായി എത്തുന്നത്. മമ്മൂട്ടി കമ്പനി തനിക്ക് അയച്ച മെയില്‍ അശ്വന്ത് കോക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ തന്റെ എല്ലാ റിവ്യൂ വീഡിയോകളുടെയും തമ്പ് അശ്വന്ത് നീക്കം ചെയ്തിട്ടുണ്ട്.. എന്നാൽ ഇതൊന്നും സിനിമയെ വിജയത്തെ ബാധിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം,  7 കോടിക്ക് മുകളിലാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ച കളക്ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *