
സീസറമ്മേ സീസറമ്മേ, ഇവിടത്തെ ഐസിയുവിന്റെ തറയിലൊന്നും വെള്ളമില്ല, അവിടെനിന്ന് കുറച്ച് ഓടവെള്ളം അയച്ചു തരാമോന്ന്… പറ്റിയാൽ രോഗിക്ക് കിടക്കാൻ ഒരു ബോട്ടും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
കേരളത്തിൽ ഇപ്പോൾ മോശമായ കാലാവസ്ഥയും നിലക്കാത്ത മഴയും കാരണം നിരവധി ജനങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്, കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും വെള്ളം കയറി. ഇതോടെ പല പ്രദേശത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂരും കോഴിക്കോടും ആശുപത്രികളിലും വെള്ളം കയറി. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി. വൈകീട്ടോടെ പെയ്ത മഴയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറിയത്.
ഇപ്പോഴിതാ ഇത്തരം വെള്ളം കയറിയതിനെ വിമർശിച്ച് [പരിഹാസ രൂപേനെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ നോക്കിയപ്പോൾ അമേരിക്കയിൽ നിന്നൊരാൾ വിളിക്കുന്നു. സീസറമ്മേ സീസറമ്മേ, ഇവിടത്തെ ഐസിയുവിന്റെ തറയിലൊന്നും വെള്ളമില്ല, അവിടെനിന്ന് കുറച്ച് ഓടവെള്ളം അയച്ചു തരാമോന്ന്… പറ്റിയാൽ രോഗിക്ക് കിടക്കാൻ ഒരു ബോട്ടും. എന്നായിരുന്നു ഒരു പോസ്റ്റ്..

അതേസമയം ഈ പോസ്റ്റിനു വന്ന ഒരു കമന്റും അതിനു അദ്ദേഹം നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടി, ശ്രീജിത്ത്, ഞാനൊരു രാഷ്ട്രിയ പാർട്ടിയിലും അടിമയായി വിശ്വസിക്കുന്ന ആളല്ല.. എങ്കിലും ഒരു അഭിപ്രായം പറയാൻ തോന്നി… ഈ പ്രശ്നത്തിൽ ഒരു ആരോഗ്യമന്ത്രി ആയിരുന്ന ആൾ എന്ത് ചെയ്യാനാണ്… താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തത്, അതിനു ശ്രീജിത്തിന്റെ മറുപടി ഇങ്ങനെ, ആരോഗ്യമന്ത്രി എന്തേലും ചെയ്യണമെന്ന് ഞാൻ പറഞ്ഞോ? മഴയ്ക്ക് മുൻപ് ഓടകൾ വൃത്തിയാക്കുന്നത് ആരോഗ്യമന്ത്രിയാണോ? നാട്ടിൽ മഴവെള്ളം കെട്ടിനിൽക്കാതെ നല്ല രീതിയിൽ ഒഴുകിപ്പോകാനുള്ള സംവിധാനം നോക്കേണ്ടത് ആരോഗ്യമന്ത്രിയാണോ.. എന്നായിരുന്നു..
അതുപോലെ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ പദ്ധതി — റൂം ഫോർ റിവർ അല്ല, ഐസിയു ഫോർ റിവർ. എന്ന പരിഹാസ പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്, ഇതിനു സംഘികൾ കൂട്ടത്തോടെ കരയുന്നു.. കാണാൻ എന്തു രസം, എന്നൊരു കമന്റിന് ശ്രീജിത്തിന്റെ മറുപടി, കമ്മികൾ ആഘോഷിക്കുകയാണോ.. എന്നായിരുന്നു..
Leave a Reply