
‘സീസറമ്മ കള്ളിയായിരുന്നെന്ന് തിരിച്ചറിഞ്ഞ ക്യാപ്സൂൾ അന്തം’…! പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേട്, പി കെ ശൈലജ ടീച്ചറെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ
ഇപ്പോൾ എവിടെയും സംസാര വിഷയം കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാടില്‍ കണ്ടെത്തിയ ക്രമേക്കടാണ്. പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടായെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍ വന്നതോടെയാണ് ഇപ്പോൾ ചർച്ചകൾക്ക് തിരിതെളിഞ്ഞിരിക്കുന്നത്. ഇടപാടില്‍ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി.എ.ജിയുടെ റിപ്പോർട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇപ്പോഴിതാ ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന കെ.കെ ശൈലജ ടീച്ചറെ വിമർശിച്ചും പരിഹസിച്ചുമാണ് മലയാളികൾ രംഗത്ത് വരുന്നത്. അതിൽ രാഷ്ട്രീയ നിരീക്ഷകർ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പരിഹാസ പോസ്റ്റ് ഇങ്ങനെ, “സീസറമ്മ കള്ളിയായിരുന്നെന്ന് തിരിച്ചറിഞ്ഞ ക്യാപ്സൂൾ അന്തം…” എന്നായിരുന്നു..
അതുപോലെ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെ കമന്റ് ബോക്സുകളിലും ടീച്ചറെ പരിഹസിച്ചാണ് ഏരിയ പേരും എത്തുന്നത്. കോവിഡ് റാണി എവിടെ, ചെമ്പട ഇത് ചെമ്പട ടീച്ചറുടെ ചെമ്പട.. സീസറമ്മ ഉറങ്ങീട്ടില്ല സാർ.. എവിടെ.. ഒന്ന് വീതം മൂന്ന് നേരം ന്യായീകരിച്ചോണ്ടിരുന്ന കമ്മികൾ എവിടെ.. ലെ വടകര : ആദ്യത്തെ അടി ഞങ്ങൾ കൊടുത്തിട്ടുണ്ട് ബാക്കി നിങ്ങൾ കൊടുത്തോ… ക്രമക്കേട് ഇല്ലാത്ത എന്തെങ്കിലും ഉണ്ടോ?.. സീസ്സറമ്മ പാവാടാ.. എന്നിങ്ങനെ നീളുന്നു കമന്റുകൾ….

അതേസമയം 10 .23 കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. അതേസമയം വിവാദങ്ങളോട് കെ.കെ ശൈലജ പ്രതികരിച്ചിരുന്നു.. പി.പി.ഇ. കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പി.പി.ഇ. കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല..
ഇതിന് മുമ്പും സമാനമായ ആരോപണം ഉണ്ടായപ്പോൾ അതിനുള്ള മറുപടി നൽകിയതാണ്, നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പി.പി.ഇ. കിറ്റിന്. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകൾക്ക് ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സി.എ.ജി. റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. വിഷയത്തിൽ സര്‍ക്കാര്‍ മറുപടി പറയും എന്നും ശൈലജ ടീച്ചർ പ്രതികരിച്ചു..
Leave a Reply