
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ! ഞാൻ നിന്റെ കയ്യിൽ തന്ന 25 ലക്ഷത്തിന്റെ ചെക്ക് നീ മറന്നോ ! കുറിപ്പ് വൈറൽ
പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു ആദ്യമായി ക്യാമറക്ക് മുമ്പിൽ എത്തുന്നത് ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ നടന്ന കല്യാൺ ജ്യൂവലറിയുടെ പരസ്യത്തിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇതേ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടും പരാതിക്കാരിയായ മഞ്ജു വാര്യർ നിലപാട് അറിയിക്കാത്തതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോൻ ആണെന്നായിരുന്നു ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയില്‍ മഞ്ജു വാര്യർ ആരോപിച്ചത്.
മുമ്പ് ഇത്തരത്തിൽ മഞ്ജു തനിക്കെതിരെ പരാതി നല്കിയതറിഞ്ഞ് ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, അതിൽ അന്ന് കുറിച്ചതിങ്ങനെ, എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ.

ഒരു കാര്യവുമില്ലാതെ ഞാൻ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്ബത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയില്‍ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
അതുപോലെ ഇടക്കെല്ലാം നിന്റെ അമ്മ നിന്റെ മുൻപില്‍ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ. അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും എന്നും അദ്ദേഹം കുറിച്ചു..
Leave a Reply