‘അച്ഛൻ പോയതിനു ശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല’ ! അച്ഛൻ എന്നെ മോനെ എന്നാ വിളിച്ചിരുന്നത് ! മണിയുടെ ഓർമയിൽ മകളുടെ വാക്കുകൾ !!
ഒരു നടൻ എന്ന നിലയിൽ ഇത്രയും ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ മറ്റൊരു നടൻ സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും എഴുതി ഫലിപ്പിക്കാൻ കഴിയാത്ത അത്ര സ്നേഹവും ബഹുമാനവും അദ്ദേഹത്തോട് ഇന്നും നിലനിക്കുന്നു.. പ്രായ വ്യത്യാസമില്ലാതെ ഒരു ജനത മുഴുവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നാടൻ, ഗായകൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടൻ. മലയാളികളും മലയാള സിനിമയും നിലനിൽക്കുന്ന കാലത്തോളം കലാഭവൻ മണി എന്ന മനുഷ്യ സ്നേഹിയും നിലകൊള്ളും…
2016 മാർച്ച് 6 നാണ് അദ്ദേഹം നമ്മളെ വിട്ടകന്നത്. ഇന്നും ആ സത്യം ഉൾകൊള്ളാൻ കഴിയാത്ത ഒരുപാട് പേർ നമുക്കുചുറ്റുമുണ്ട്. അച്ഛന്റെ ഓർമയിൽ അന്ന് മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ആ പഴയ ഓർമകളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു.. ഒരച്ഛനും മകളേ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാവില്ല, ഒരു കൂട്ടുകാരനും ഇതുപോലെ സുഹൃത്തുക്കളെ ഇഷ്ടപെട്ടുകാണില്ല, ഒരു സഹോദരനും ഇതുപോലെ മിത്രങ്ങളെ സ്നേഹിച്ചു കാണില്ല. എന്റെ അച്ഛനല്ലാതെ…
അച്ഛൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഇല്ല എന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല, എന്റെ പത്താം ക്ലാസ്സ് പരീക്ഷ തുടങ്ങൽ കുറച്ച് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആ വേർപാട് സംഭവിക്കുന്നത്, പരീക്ഷക്ക് കുറച്ച് നാൾ മുമ്പ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു, മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, പിന്നെ കോപ്പിയടിച്ചിട്ടും പത്താം ക്ലാസ്സിൽ ഞാൻ ജയിച്ചതുമില്ല, പക്ഷെ മോൾ നന്നായി പഠിക്കണം, മിടുക്കി ആകണം, ഒരു ഡോക്ടർ ആകണം, എനിട്ട് അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ടു തരും, പാവങ്ങളെ സൗജന്യമായി ചികില്സിക്കണം എനൊക്കെ…
അച്ഛൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്.. ആൺ കുട്ടിയെ പോലെ എല്ലാം ഒറ്റക്ക് നോക്കി നടത്തണം എന്നൊക്കെ പറയുമായിരുന്നു, വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. പക്ഷെ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല . കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും ഉണ്ടായിരുന്നുള്ളു…
ചാലക്കുടിയും അവിടുത്തെ ആളുകളും എന്നും അച്ഛന്റെ പ്രിയപെട്ടവരായിരുന്നു. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ അവിടുത്തുകാർക്കും കൂട്ടുകാർക്കും ഉത്സവമായിരിക്കും. ഇപ്പോൾ ആളനക്കം പോലുമില്ല. അവർ ആർകും ഒന്നിനും ഒരു ഉത്സാഹവും ഇല്ല എന്നാണ് പറയാറ്. അച്ഛൻ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊരു രുചിയായിരുന്നു. അച്ഛൻ വീട്ടിലുള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു പാത്രത്തിൽ നിന്നായിരുന്നു ആഹാരം കഴിച്ചിരുന്നത്. കുടുംബത്തിൽ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്ര ത്യേക പാചകമുണ്ടാകും. നല്ല കൈപുണ്യമായിരുന്നു അച്ഛന്. ആ കൈപുണ്യം അറിഞ്ഞവർ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല.
എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അത് മാത്രം മതി ഊണു കഴിക്കാൻ. മാമ്പഴം എന്ന് [പറഞ്ഞാലും പച്ചമാങ്ങയും സവാളയും ഒക്കെ ഇട്ടുള്ള ഒരു കറിയാണത്.. അത്രയ്ക്കും രുചിയായിരുന്നു. പിന്നെ അച്ഛൻ നന്നായി പടം വരയ്ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ ചിത്രങ്ങൾക്ക് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു.
അച്ഛനോടൊപ്പം സിനിമയിൽ ഉണ്ടായിരുന്നവർ ആരും വിളിക്കാറൊന്നുമില്ല, എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും. പിന്നെ ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. പിന്നെ ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് അദ്ദേഹം പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മിക്കപേഴും സകുടുംബമായിട്ടാണ്വ പലരും വരുന്നത്. വരുന്നവരെയെല്ലാം കാണാനോ സംസാരിക്കാനോ ചിലപ്പോൾ ഞങ്ങൾക്ക് കഴിയാറില്ല.
ഞാൻ കിടക്കുന്ന മുറി നിറയെ അച്ഛൻ ചിരിക്കുന്ന ചിത്രങ്ങളാണ്, ആ ചിരിക്കുന്ന മുഖം കണ്ട് ഉണരാനാണ് എനിക്കിഷ്ട്ടം. അച്ഛൻ പോയതിനു ശേഷം അമ്മ അങ്ങനെ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല, ആരെങ്കിലും അച്ഛന്റെ പേര് ഒന്ന് പറഞ്ഞാൽ മതി അപ്പോൾ സങ്കടം തുടങ്ങും അമ്മക്ക്, ഇത്ര തിടുക്കത്തിൽ അച്ഛൻ ഞങ്ങളെ വിട്ട് എങ്ങോട്ടാണ് പോയത് എന്ന് എപ്പോഴും ഓർക്കും…
അച്ഛൻ കൂടെക്കൂടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു; അഹങ്കാരമാണ് നമ്മുടെ ഒന്നാം നമ്പർ ശത്രു. അഹങ്കാരമില്ലാതെ വേണം മോള് വളരാൻ . അതൊക്കെ അച്ഛൻ എനിക്ക് പാടിപ്പിച്ച് തന്ന വലിയ പാഠങ്ങളാണ്. പലതും പാട്ടിലൂടെ പറഞ്ഞു തന്ന അച്ഛൻ ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് പാടുമായിരുന്നു.
‘മിന്നാ… മിനുങ്ങേ….
മിന്നും മിനുങ്ങേ….
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ… പേടിയാവില്ലേ….
കൂട്ടിനു ഞാനും വന്നോട്ടെ…..’
Leave a Reply