മോഹന്‍ലാല്‍ എന്നെ ചുംബിച്ചപ്പോള്‍ തോന്നിയത്, അയാളൊരു കംപ്ലീറ്റ് ആക്ടര്‍ ആണെന്നായിരുന്നു ! എല്ലാം ഞാൻ തുറന്ന് പറയും ! ശ്രീനിവാസൻ !

ഒരു സമയത്ത് മലയാള സിനിമ ഇരു കയ്യും നീട്ടി സ്വീകരിച്ച താര ജോഡികൾ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. ദാസനും വിജയനും എക്കാലവും മലയാളി മനസിൽ മായാതെ നിൽക്കും. എന്നാൽ ഇരുവരും തമ്മിൽ ചെറിയ പിണക്കങ്ങൾ ഉണ്ടെന്ന രീതിയിൽ പലപ്പോഴായി വാർത്തകൾ വന്നിരുന്നു. പക്ഷെ ഒരിക്കൽ ശ്രീനിവാസൻ അസുഖത്തിൽ നിന്നും കരകയറി തിരികെ ജീവിതത്തിലേക്ക് വന്ന സമയം ഒരു പൊതുവേദിയിൽ വെച്ച് ലാൽ ശ്രീനിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലായതോടെ ഇരുവരും വീണ്ടും നല്ല സൗഹൃദത്തിൽ ആയെന്ന വാർത്തകൾ വന്നിരുന്നു.

ഇതിന് മുമ്പ് പലപ്പോഴും ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതുപോലെ ഇപ്പോഴും അദ്ദേഹം നൽകിയ പുതുമുഖത്തിൽ മോഹൻലാലിനെ വിമർശിച്ച് സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ. ന്യൂ ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ ഇത്തരമൊരു പരാമര്‍ശം. ‘മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്.

ആ ചോദ്യത്തിന് എന്റെ മറുപടി ഇങ്ങനെ, മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന് എന്നാണ്.. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്. അതുമാത്രമല്ല മോഹന്‍ലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ  മരിക്കുന്നതിന് മുമ്പ് അതിനെ പറ്റിയെല്ലാം എഴുതും. മോഹന്‍ലാല്‍ എല്ലാം തികഞ്ഞ നടനാണ് എന്നും അദ്ദേഹം അർത്ഥംവെച്ച് പറയുന്നു..

അതുപോലെ ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത്  മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രേം നസീര്‍ പറഞ്ഞിരുന്നു. എന്നോട് നല്ല കഥ ആലോചിക്കണമെന്നും പറഞ്ഞു. എന്നാല്‍ ഒരു ദിവസം മോഹന്‍ലാല്‍ തന്നോട് പറഞ്ഞു, ‘നസീര്‍ സാര്‍ എന്നെ വച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്നാണ്. ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു.

അത് അങ്ങനെ പെട്ടെന്ന് കേറി പറയാനൊന്നും ഒക്കില്ല, നീ കഥ ഒന്നും നോക്കാൻ നിൽക്കേണ്ട എന്ന രീതിയിൽ എന്നോടും പറഞ്ഞു. അങ്ങനെ അത് നീണ്ടുപോയി, ലാലിന്റെ കല്യാണ നിശ്ചയത്തിന്റെ ദിവസം നസീര്‍ സാര്‍ ഒരു ചെക്ക് എഴുതി ലാലിന്റെ അടുത്തെത്തി. അഡ്വാന്‍സ് കൊടുത്തു. പുള്ളിക്ക് വാങ്ങേണ്ടി വന്നു. പക്ഷെ അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് ആ പാവം മനുഷ്യൻ ഈ ലോകത്തുനിന്ന് വിടപറഞ്ഞത്.

അതിന്റെ പിറ്റേ ദിവസം അദ്ദേഹത്തെ പുകഴ്തിത്തികൊണ്ട് മോഹൻലാലിൻറെ ഒരു കുറിപ്പ് പാത്രത്തിൽ വന്നു. ‘അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു’ എന്നാണ് അതില്‍ എഴുതിയിരുന്നത്. ഹിപ്പോക്രസിയുടെ ഹൈറ്റ്. എന്നാല്‍ അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞുണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *