”അയാള്‍ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാര്‍ഥന ! ഞാൻ ആരെയും തെ,റി പറഞ്ഞിട്ടില്ല ! അഭിപ്രായം ഇനിയും പറയും ! ശ്രീനിവാസൻ !

ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ മലയാള സിനിമക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എന്നും ഓർമിക്കപെടുന്നവയാണ്. അദ്ദേഹം ആരോഗ്യപരമായി  ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു, എന്നാൽ ഇപ്പോൾ ആ അവസ്ഥയിൽ നിന്നെല്ലാം അദ്ദേഹം മുക്തനായി വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോൾ പഴയത് പോലെ തന്റെ അഭിപ്രായങ്ങളും നർമ്മത്തിൽ ചലിച്ചുള്ള രസകരമായ മറുപടികളും എല്ലാം പറഞ്ഞ് തന്റെ തിരിച്ചുവരവ് ആസ്വാദിക്കുകയാണ്.

ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ബൈപ്പാസ് സര്‍ജറി കഴിഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വളരെ വ്യാപകമായി അന്ന് പ്രചരിച്ചിരുന്നു. സര്‍ജറിക്ക് ശേഷം ഏറെ ക്ഷീണിതനായ അദ്ദേഹത്തിനെ ഒരു ചിത്രമാണ് അത്തരത്തിൽ മീഡിയയില്‍ എത്തിയത്. ആ സമയത്ത് ഇങ്ങനെ ഉള്ളൊരു ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ തന്റെ ഒരു ചിത്രം പ്രചരിച്ചതിനെ കുറിച്ച് ശ്രീനിവാസന്റെ അഭിപ്രായം ഇങ്ങനെ, ആ ഫോട്ടോ പ്രചരിപ്പിച്ചയാള്‍ക്ക് ദീര്‍ഘായുസ് കൊടുക്കണേ എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ”അത് ആശുപത്രിയില്‍ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമാ യ മാനസികാവസ്ഥയുള്ളവരാണ്. അയാള്‍ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാര്‍ഥന. അയാള്‍ക്ക് മാത്രമല്ല അയാളെ പോലെയുള്ളവര്‍ക്കും” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

അതുപോലെ തന്നെ അന്ന് അദ്ദേഹം നേരിട്ട മറ്റൊരു പ്രധാന ആരോപണം അലോപതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയും അദ്ദേഹം കൊടുക്കുന്നുണ്ട്. അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപ്രതിയില്‍ പോയി കിടക്കുന്നു എന്നു പറഞ്ഞവരുണ്ട്. ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങള്‍ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാല്‍ പറയും” എന്നാണ് ശ്രീനിവാസന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതുപോലെ മകൻ ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം താനും കണ്ടെന്നും ഒരുപാട് ചിരിച്ചെന്നും അദ്ദേഹം പറയുന്നു, അതുപോലെ പ്രണവ് മോഹൻലാലിനെ വലിയ ഇഷ്ടമാണ് അതുപക്ഷേ അവൻ മോ,ഹൻലാലിൻറെ മകൻ ആയതുകൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല തന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം തന്റെ അമിതമായ പുകവലി ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ആരും ആ ദുശീലം പിന്തുടരരുത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *