സഞ്ജുവിനെ മാറ്റി ബട്ട്ലറെ ക്യാപ്റ്റനാക്കു..! സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല ! വിമർശിച്ച് ശ്രീശാന്ത് !

സഞ്ജു സാംസണ് പകരം പകരം രാജസ്ഥാൻ റോയൽസ് (ആർആർ) മറ്റ് താരങ്ങളെ ആരെ എങ്കിലും ക്യാപ്റ്റനാക്കണമെന്നാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്, ഇതുകൂടാതെ സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ് സാംസണെ ഒഴിവാക്കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടു. സഞ്ജു ക്യാപ്ടനായത് കൊണ്ട് നിലവിൽ ടീമിന് ഒരു ഗുണവും ഇല്ലന്നും ശ്രീശാന്ത് വിമർശിക്കുന്നു.

സഞ്ജുവിന്റെ നേതൃത്വത്തിൽ, രാജസ്ഥാൻ റോയൽസ് PL 2022 ൽ രണ്ടാം സ്ഥാനക്കാരായി, ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനോട് നിർണായക മത്സരത്തിൽ വളരെ ദയനീയമായി ടീം പരാജയപ്പെടുകയായിരുന്നു. 2023 സീസണിൽ അവർ 14 ലീഗ്-സ്റ്റേജ് മത്സരങ്ങളിൽ ഏഴ് വിജയിക്കുകയും ഏഴ് തോൽക്കുകയും ചെയ്തുകൊണ്ട് അഞ്ചാം സ്ഥാനത്താണ് അവസാനിച്ചത്.

ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അഭിപ്രായത്തിൽ രാജസ്ഥാൻ റോയൽസിന് അവരുടെ സംവിധാനം മാറ്റേണ്ടതുണ്ട്. ഞാൻ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അവർക്ക് ഒരു സമ്പൂർണ്ണ മാനേജ്മെന്റ് ഉണ്ടായിരുന്നു. രാഹുൽ ദ്രാവിഡ് ഭായ് ആയിരുന്നു ക്യാപ്റ്റൻ. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടും തന്ത്രങ്ങളും ഉണ്ടായിരുന്നു. ഞാൻ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായിരുന്നു അദ്ദേഹം,” മുൻ പേസർ പറഞ്ഞു. ഒരു ക്യാപ്റ്റൻ എന്ന നിലയിലുള്ള സഞ്ജുവിന്റെ കഴിവിനെയും ബാറ്റ് ഉപയോഗിച്ച് മാച്ച് വിന്നർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥിരതയെയും ചോദ്യം ചെയ്തുകൊണ്ട് വലിയ വിമർശനമാണ് ശ്രീശാന്ത് ഉന്നയിച്ചത്.

നിലവിൽ സഞ്ജു ക്യാപ്റ്റനായി പ്രത്യേകിച്ച് ഗുണം ഒന്നും ടീമിന് ചെയ്തിട്ടില്ല. ബട്‌ലർ ഒരു ലോകകപ്പെങ്കിലും നേടിയിട്ടുണ്ട്. അതെ, അയാൾക്ക് നന്നായി ചെയ്യാൻ കഴിയും, രോഹിതിനെ പോലെ തീവ്രതയും സ്ഥിരതയും ഉള്ള ഒരു ക്യാപ്റ്റനെയോ അല്ലെങ്കിൽ ടീമിനായി തുടർച്ചയായി മത്സരങ്ങൾ വിജയിപ്പിക്കുന്ന ഒരാളെയോ നിങ്ങൾക്ക് ആവശ്യമാണ്. സഞ്ജു മാറണം.

ഒരു ടീം ക്യാപ്റ്റൻ എന്ന സ്ഥാനത്തേക്ക് മത്സരങ്ങൾ ജയിക്കുന്ന ഒരാളെ നിങ്ങൾക്ക് ആവശ്യമുണ്ട്, എല്ലാ മത്സരങ്ങളും അല്ലെങ്കിലും, മൂന്ന്-നാല് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ അത് ആവിശ്യമാണ്. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഒരുപാട് മത്സരങ്ങളുണ്ട്, വല്ലോപ്പോഴും മാത്രം ഒരു വിജയം കാണുന്ന ഒരു ക്യാപ്റ്റനെ നിങ്ങൾക്ക് ആവിശ്യമില്ല, എന്നും സഞ്ജു ക്യാപ്റ്റൻ പദവിക്ക് ഒട്ടും യോഗ്യനല്ല എന്നും ശ്രീശാന്ത് ഉറപ്പിച്ച് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *