
തന്നെക്കാൾ രണ്ട് വയസ് കൂടുതലുള്ള ശ്രീവിദ്യയുമായി കമൽ പ്രണയത്തിലാകുകയും ഒടുവിൽ വിവാഹം വരെ എത്തിയ ആ ബന്ധത്തിൽ പിന്നീട് സംഭവിച്ചത് !!
ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ശ്രീവിദ്യ. അതി സുന്ദരിയായിരുന്ന ശ്രീവിദ്യ അന്നത്തെ മുൻ നിര നായകന്മാരുടെ നായികയായിരുന്നു. അതുപോലെ ഒരുപാട് ഗോസിപ്പുകളിലും ശ്രീവിദ്യയുടെ പേര് വളരെ സജീവമായിരുന്നു. സംവിധയകാൻ ഭാരതനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നു. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം അതികം നീണ്ടുപോയില്ല, ശേഷം ഭരതൻ കെ പി എ സി ലളിതയെ വിവാഹം കഴിക്കുകയായിരുന്നു.
പക്ഷെ വിവാഹ ശേഷവും ഭരതനും ശ്രീവിദ്യയും വീണ്ടും പ്രണയത്തിലാകുകയും ഭരതന്റെയും കെ പി എ സി ലളിതയുടെയും മകനെ അവർ വളർത്തിക്കൊള്ളാമെന്ന് പറഞ്ഞിരുന്നു എന്നും കെ പി എ സി ലളിത പറഞ്ഞിരുന്നു. ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് ശ്രീവിദ്യ, ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് നദി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചായിരുന്നു തുടക്കം. പക്ഷെ ആ ഒരു സീനോടെ മനോഹരമായ കണ്ണുകളുള്ള ആ പെൺകുട്ടി പിന്നീട് സിനിമ ലോകത്തിന്റെ ഹൃദയമിടുപ്പാകുകയായിരുന്നു.

റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും തനറെ സ്ഥാനം ഉറപ്പിച്ചു. അന്ന് ശ്രീവിദ്യയും കമലഹാസനും മികച്ച ജോഡികൾ ആയിരുന്നു. ‘അപൂര്‍വ്വരാഗങ്ങള്‍’ എന്ന സിനിമയില്‍ കമല്‍ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചു. ഒരു റൊമാന്റിക് സിനിമയായ അപൂര്‍വ്വരാഗങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി അന്ന് ഏറെ വിജയമായിരുന്നു. ഇവർ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ വളര്‍ന്നത് ഈ സിനിമക്ക് ശേഷമാണ്. പിന്നീട് ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായി. എന്നാൽ കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്.
എന്നാൽ അവരുടെ പ്രണയത്തിനു അതൊരു തടസമായിരുന്നില്ല, അങ്ങനെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തു. ശേഷം കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും പരസ്പരം പൊരുത്തപെട്ടുപോകാൻസാധിക്കില്ല എന്ന കാരണത്താൽ പിരിയുകയുമായിരുന്നു. അതിനു ശേഷമാണ് മധുവിനോടൊത്ത് ‘തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലാകുന്നതും തുടർന്ന് 1979-ൽ ഇവർ വിവാഹിതരായി.
പക്ഷെ വിവാഹത്തിന് ശേഷവും ശ്രീവിദ്യയുടെ ജീവിതത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാകുകയും, അതുകൊണ്ടു തന്നെ ആ കുടുംബ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും 1999 ൽ ആ ബദ്ധവും വിവാഹ മോചനത്തിൽ എത്തുകയായിരുന്നു.ശ്രീവിദ്യയുടെ അവസാന സമയത്തും കമല്‍ഹാസന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അര്‍ബുദ ബാധിതയായി ശ്രീവിദ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ കമല്‍ഹാസന്‍ തന്റെ മുന്‍ കാമുകിയെ കാണാന്‍ അവിടെ എത്തിയിരുന്നു.
Leave a Reply