അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു ! വീണ്ടും അവരിങ്ങനെ ചേർന്ന് നിൽകുമ്പോൾ അതൊരു ആഘോഷമായി മാറുന്നു ! കുറിപ്പ് !

മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച കോംബോ ആണ് മോഹൻലാൽ ശ്രീനിവാസൻ, നമ്മുടെ പ്രിയപ്പെട്ട ദാസനും വിജയനും എന്നും നമ്മുടെ പ്രിയങ്കരരാണ്. ഏറെ കാലത്തിന് ശേഷം അവർ ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എത്തിയ സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് ഉമ്മ വെക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ട്രെന്‍ഡിംഗായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് ഷാഫി പൂവത്തിങ്ങല്‍ എന്നയാൾ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, മോഹൻലാലിനെ ഇന്ന് ഈ കാണുന്ന  മോഹൻലാലാക്കിയത് അയാൾ തൊണ്ണൂറുകൾക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ അല്ലങ്കിൽ  ജിസിസിയിലെ മോഹൻലാലിന്റെ മാർക്കറ്റ് വികസിപ്പിച്ച പുലിമുരുകനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കിൽ ഈ പറഞ്ഞ സിനിമകളേക്കാൾ മോഹൻലാലിനെ ജനപ്രിയനാക്കിയത് അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളാണ്. അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ്.

ശ്രീനിവാസൻ തിരക്കഥ എഴിതി, അവർ ഇരുവരും ചേർന്ന് അഭിനയിച്ച ചിത്രങ്ങളാണ് നാടോടിക്കോറ്റും ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകൾ. ഒരു തലമുറക്ക് അവരുടെ ദൈനംദിന പ്രശ്നനങ്ങൾ, പട്ടിണികൾ, ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങൾ, തരികിടകൾ, തെമ്മാടിത്തരങ്ങൾ ഏറ്റവും റിലേറ്റ് ചെയ്യാനും സഹായിച്ച സിനിമകൾ. ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്,  ചിരിച്ചവരാണ്, കരഞ്ഞവരാണ്. ആ സിനിമകൾ കണ്ട് ഉള്ളിൽ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങൾക്ക് ചിറക് മുളച്ചവരാണ്.

അവർക്ക് പിണങ്ങാനും ഇണങ്ങാനും അവരുടേതായ കാരണങ്ങൾ ഉണ്ട്. അവരുടേതായ കാരണങ്ങൾ കൊണ്ട് അവർ അകൽച്ചയിലായിരുന്നു. ഇപ്പോൾ, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തിൽ അവരിങ്ങനെ വീണ്ടും ചേർന്ന് നിൽക്കുമ്പോൾ ആ ചിത്രം മലയാളി ആഘോഷിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്.

മലയാളികളെ  കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമർശിക്കാനും പഠിച്ച കൊട്ടക ഇരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓർമയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേർത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തിൽ നിശ്ചലമാകുന്നുണ്ട് എന്നായിരുന്നു ഷാഫി പൂവത്തിങ്കിലിന്റെ കുറിപ്പ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *