സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു ! അർഹിക്കുന്ന അംഗീകാരമെന്ന് ആരധകർ ! ആശംസകളുമായി താരങ്ങൾ !

ഏറെ ദിവസങ്ങളായി കാത്തിരുന്ന ഒന്നായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപനം. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം. അന്‍പത്തിയൊന്നാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനായും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം.

ബഹുമാന്യനായ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കൂടാതെ പ്രിയങ്കരിയായ അഭിനേത്രി  സുഹാസിനി മണിരത്‌നം ആയിരുന്നു ജൂറി അധ്യക്ഷ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) . മികച്ച സ്വഭാവ നടന്‍ സുധീഷ്. മികച്ച സ്വഭാവനടി ശ്രീരേഖ. ഷോബി തിലകന്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പെണ്‍ റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് റഷീദ് അഹമ്മദ്. ജനപ്രീതിയും കലാമേത്മയും ഉള്ള ചിത്രം അയ്യപ്പനും കോശിയും.

കൂടാതെ  മികച്ച കലാസംവിധാനം സന്തോഷ് ജോണ്‍. മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകന്‍. മികച്ച പിന്നണി ഗായിക നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍ എം ജയചന്ദ്രന്‍. മികച്ച ഗാനരചിയതാവ് അന്‍വര്‍ അലിമികച്ച തിരക്കഥാകൃത്ത് ജിയോബേബി. മികച്ച ബാലതാരം ആണ്‍ നിരജന്‍. മികച്ച നവാഗത സംവിധായകന്‍  മുഹമ്മദ് മുത്തേള ടി ടി. മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.

മികച്ച സംഗീതസംവിധായകന്‍  എം. ജയചന്ദ്രന്‍ ചിത്രം സൂഫിയും സുജാതയും. മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍. ഗാനങ്ങള്‍: സുന്ദരനായവനേ. ഹലാല്‍ ലവ് സ്റ്റോറി ആകാശമായവളേ.. (വെള്ളം.) മികച്ച പിന്നണി ഗായിക: നിത്യ മാമ്മന്‍ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം) മികച്ച ചിത്രസംയോജകന്‍: മഹേഷ് നാരായണന്‍ (സീ യു സൂണ്‍) മികച്ച കലാസംവിധായകന്‍: സന്തോഷ് രാമന്‍ (പ്യാലി, മാലിക്) മികച്ച സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ് ചെറിയാന്‍ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം) മികച്ച ശബ്ദ മിശ്രണം: അജിത് എബ്രഹാം ജോര്‍ജ് (സൂഫിയും സുജാതയും) മികച്ച ശബ്ദരൂപകല്‍പ്പന: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)

ജയസൂര്യയെ എന്തുകൊണ്ട് മികച്ച നടൻ എന്ന സ്ഥാനത്തേക്ക് വന്നു എന്നതിൽ ജൂറി വ്യക്തമായ കാരണങ്ങൾ പറഞ്ഞിരുന്നു. പ്രജേഷ് സെന്നിന്റെ സംവിധാനത്തിലുള്ള ചിത്രം വെള്ളത്തിലെ അഭിനയത്തിന് ആണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് ജയസൂര്യ ചിത്രത്തില്‍ നടത്തിയത് എന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ തന്നെ അഭിപ്രായം വന്നിരുന്നു.വിവിധ ഭാവാവിഷ്‍കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാര്‍ഡ് എന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും സാക്ഷ്യപ്പെടുത്തുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *