ഉണ്ണി കൃഷ്ണൻ നമ്പൂതിരിയെ എനിക്ക് പേടിയായിരുന്നു ! അദ്ദേഹത്തിന്റെ സ്വഭാവം ഇതാണ് ! എന്നെ ദേശാടനക്കിളി എന്നാണ് വിളിച്ചിരുന്നത് ! സുബ്ബലക്ഷ്മി അമ്മ പറയുന്നു!

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വൃദ്ധ താര ജോഡികളാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും സുബ്ബലക്ഷ്മി അമ്മയും. കല്യാണരാമൻ എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് ഇവരെ മലയാളികൾക്ക് മറക്കാതിരിക്കാൻ. പക്ഷെ  ഇവരിൽ ഉണ്ണി കൃഷ്ണൻ നമ്പൂതിരി ഇപ്പോൾ നമ്മളോടൊപ്പം ഇല്ല എന്നത് ഏറെ ദുഖകരമായ ഒന്നാണ്. സുബ്ബലക്ഷ്മി ഇപ്പോഴും അഭിനയ രംഗത്ത് നിറ സാന്നിധ്യമാണ്. പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ അമ്മ കൂടിയാണ് സുബ്ബലക്ഷ്മി ‘അമ്മ.

ഈ അപ്പൂപ്പനും അമ്മുമ്മയും യഥാർഥ ജീവിതത്തിലും ഭാര്യ ഭർത്താക്കന്മാരാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴിതാ തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സുബ്ബലക്ഷ്മി അമ്മ… കല്യാണരാമൻ മാത്രമല്ല രാപ്പകൽ എന്ന മമ്മൂട്ടി ചിത്രത്തിലും തങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു എന്നും അവർ പറയുന്നു. കല്യാണ രാമൻ ഷൂട്ടിങിന് ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നു… ഞങ്ങൾ തമ്മിലുള്ള ചേർച്ച കണ്ടിട്ട്. അതിനുള്ള അഭിനന്ദനങ്ങൾ സംവിധായകനും മറ്റ് അണിയറപ്രവർ‍ത്തകർക്കും അവകാശപ്പെട്ടതാണ്.

സത്യത്തിൽ ആ സിനിമയിൽ കാണുന്ന അത്ര പൊരുത്തം യഥാർഥത്തിൽ ഞങ്ങൾക്ക് ഇടയിൽ ഇല്ല, ‘അദ്ദേഹത്തെ ശരിക്കും എനിക്ക് പേടിയാണ്. കാരണം നല്ല ദേഷ്യക്കാരനാണ്. ഞങ്ങൾ ഒരുമിച്ച്  ‘രാപ്പകൽ’ ചെയ്യുമ്പോൾ അതേ സമയത്ത് ഞാൻ  പാണ്ടിപ്പടയിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ ഇങ്ങനെ രണ്ടു സീറ്റിലും കൂടി ഓടി നടന്ന് അഭിനയിക്കുന്നതിനും ഷോട്ട് സമയത്ത് കാണാത്തതിനും അദ്ദേഹം ദേഷ്യപ്പെടും മാത്രമല്ല എന്നെ ദേശാടനകിളിയെന്നാണ് അദ്ദേഹം കളിയാക്കി വിളിച്ചിരുന്നത്.

രാപ്പകൽ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് ആന പുറത്ത് കയറുന്ന ഒരു രംഗമുണ്ട്. ആ പാട്ട് രം​ഗത്തിൽ ഞാനാണ് ആദ്യം ആനപ്പുറത്ത് കയറിയത്. അതിനുശേഷമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി സംവിധായകനോട് ആവശ്യപ്പെട്ട ക്രെയിനിന്റെ സഹായത്തോടെ ആനപ്പുറത്ത് കയറിയത്. ഞങ്ങൾ ആനപ്പുറത്ത് കയറിയപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ കളിയാക്കിയിരുന്നു. താഴെ വീണാൽ ഞങ്ങളാരും പിടിക്കാൻ വരില്ലെന്ന് പറഞ്ഞാണ് അവരെല്ലാം കളിയാക്കിയത്.

അദ്ദേഹത്തിന് അന്നൊക്കെ പ്രായത്തിന്റെ പുതുമുട്ടുകൾ നല്ലതുപോലെ ഉണ്ടായിരുന്നു എങ്കിലും അഭിനയിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ആ പ്രായത്തിലും ആനപ്പുറത്ത് കേറിയത്. പാട്ടിടുമ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ തോളത്ത് കൈവെക്കണമെന്ന് സംവിധായകൻ നിർദേശിച്ചിരുന്നു. അങ്ങനെ ഞാൻ തോളിൽ കൈ വെച്ചപ്പോൾ അദ്ദേഹം പെട്ടെന്ന് എന്റെ തട്ടിക്കളഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടില്ല, എന്നെ തൊടരുത് എന്ന് എന്നോട് പറഞ്ഞു.

പിന്നെ കമൽ പറഞ്ഞതിന് ശേഷമാണ് അദ്ദേഹം അത് സമ്മതിച്ചത്. അതുകൊണ്ട് അദ്ദേഹത്തെ എനിക്ക് പേടിയാണ്’ സുബ്ബലക്ഷ്മി അമ്മ പറയുന്നു.  സുബ്ബലക്ഷ്മി അമ്മ ഇന്ന് മറ്റു ഭാഷകളിലും സജീവമാണ്. വിജയുടെ ബീസ്റ്റ്‌ എന്ന ചിത്രത്തിൽ അഭിനയിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സുബ്ബലക്ഷ്മി അമ്മ പറയുന്നു. 2021 ജനുവരിയിലാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചത്, അദ്ദേഹത്തിന്റെ 75ആം വയസിൽ, അദ്ദേഹവും മറ്റു ഭാഷകളിലും ഏറെ സജീവമായിരുന്നു.

 

Leave a Reply

Your email address will not be published.