
വർഷങ്ങളായി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച മോഹൻകുമാറും പത്മിനിയും ! സന്തോഷ നിമിഷം പങ്കുവെച്ച് സായി കിരൺ !
ഇന്നും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ് പാപിയും മോഹനും. ഒരു സമയത്ത് ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടി, അതിലെ ഓരോ കഥാപത്രങ്ങളും ഇന്നും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു, അത്ര ശക്‌തമായ വേഷങ്ങളാണ് അതിലെ ഓരോ അഭിനേതാക്കളും കൈകാര്യം ചെയ്തിരുന്നത്. ശ്രീമംഗലം എന്ന കുടുംബത്തിലെ കഥ പറഞ്ഞ സീരിയൽ വർഷങ്ങൾ വേണ്ടിവന്നു അത് പൂർത്തിയാക്കാൻ.
സീരിയലിന്റെ വിജയത്തിന് അതിലെ ഓരോ കഥാപത്രങ്ങളുടെയും പങ്ക് വളരെ വലുതാണ്, സീരിയലിന്റെ മുഖ്യ ആകർഷണമായിരുന്നു അതിലെ വില്ലത്തി വേഷം കൈകാര്യം ചെയ്തിരുന്ന നടി സുചിത്ര, പരമ്പരയിൽ പത്മിനി എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്തിരുന്നത്.
സീരിയലിൽ വില്ലത്തി റോളിലാണ് നടി എത്തിയിരുന്നത് എങ്കിലും മികച്ച പ്രേക്ഷക പിന്തുണയും സപ്പോർട്ടും സുചിത്രക്ക് ലഭിച്ചിരുന്നു, അതുപോലെ തന്നെ അതിലെ നായക കഥാപാത്രം കൈകാര്യം ചെയ്ത സായി കിരൺ, ഒരു അന്യ ഭാഷ നായകൻ ആന്നെങ്കിൽ പോലും വളരെ അനായാസമായിട്ടാണ് മോഹൻ കുമാർ എന്ന കഥാപാത്രം അദ്ദേഹം മനോഹരമാക്കിയത്.
ഈ ജോഡികളെ മലയാളി കുടുംബ പ്രേക്ഷകർ ഒരുപാട് സ്നേഹിച്ചിരുന്നു, ഇവർ ഇരുവരുടെയും കഥാപത്രങ്ങളായിരുന്നു ആ പരമ്പരയെ മുന്നോട്ട് കൊണ്ടുപോയത്. വാനമ്പാടി അവസാനിച്ചെങ്കിലും ഇവർ ഇരുവരും മറ്റു പരമ്പരകളിൽ സജീവമാണെകിലും ഇരുവരും ഒരുമിച്ച് പിന്നീട് ആരാധകർ കണ്ടിരുന്നില്ല, എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായ സായി കിരൺ വീണ്ടും പത്മിനിയെയും മോഹൻകുമാറിനെയും ഓർമിപ്പിച്ചുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

‘വർഷങ്ങളായി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച മോഹൻകുമാറും പത്മിനിയും’ എന്ന അടിക്കുറിപ്പോടെയാണ് സായി കിരൺ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, നിമിഷ നേരങ്ങൾ കൊണ്ടാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്, തങ്ങളുട ഇഷ്ട ജോഡികളെ വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ച സന്തോഷത്തിലാണ് വാനമ്പാടി ആരാധകർ. ഇത് ഇനി പുതിയ ഏതെങ്കിലും സീരിയലിന്റെ മുന്നറിയിപ്പാണോ എന്നും മറ്റുചിലർ സംശയം പറയുന്നുണ്ട്. കൂടാതെ നിങ്ങളെ ഒരുമിച്ച് ഇനിയും മറ്റൊരു സീരിയലിൽ കൂടി കാണാൻ ഞങ്ങൾ ആഗാർഹിക്കുന്നു തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സുചിത്ര ഒരു അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ്, ക്ലാസ്സിക്കൽ ഡാൻസറായ സുചിത്ര തനറെ ചില ഡാൻസ് വിഡിയോകൾ ആരാധക്കായി പങ്കുവെക്കാറുണ്ട്, സുചിത്ര ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, തനറെ ശരീര ഭാരമൊക്കെ കുറച്ച് പഴയതിലും കൂടുതൽ സുന്ദരിയായിരിക്കുകയാണ് ഇപ്പോൾ സുചിത്ര, ടെലിവിഷൻ പരിപാടികളിലും സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരമിപ്പോൾ..
Leave a Reply