നമ്മളുടെ ശരീരത്തെ കുറിച്ച് മോശം പറഞ്ഞാൽ ആ നിമിഷം തന്നെ പ്രതികരിക്കുക ! അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല അത് ചെയ്യേണ്ടത് ! നടി സുചിത്ര നായർ പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായർ. ബിഗ് ബോസിലും മത്സരത്തിയായി സുചിത്ര പങ്കെടുത്തിരുന്നു. മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബന് ശേഷം നിരവധി അവസരങ്ങള്‍ വരുന്നതായി നടി പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് മാത്രമല്ല, സാമൂഹ്യ കാര്യങ്ങളിലും സുചിത്ര വളരെ ആക്ടീവാണ്. സ്ത്രീ കൂട്ടായ്മയുടെ ഒരു പരിപാടിയ്ക്ക് സുചിത്ര ചന്തു എന്ന സുചിത്ര നായര്‍ പങ്കെടുത്തതും, അവിടെ സംസാരിച്ച കാര്യങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

സമകാലിക വിഷയത്തെ മുൻനിർത്തിയാണ് സുചിത്ര അവിടെ സംസാരിച്ചത്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു എന്ന് നടി പറഞ്ഞു. എന്നെ ഈ പരിപാടിയ്ക്ക് ക്ഷണിച്ചതിന് നന്ദി. പക്ഷേ ഇന്എന്നെ ക്ഷണിക്കാന്‍ വന്നപ്പോള്‍ ഒരു സ്ത്രീയെ പോലും ഞാന്‍ കണ്ടില്ല കേട്ടോ. എന്നെ വിളിക്കാന്‍ വീട്ടിലേക്ക് വന്നതെല്ലാം പുരുഷന്മാരായിരുന്നു- സുചിത്ര ചിരിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. സ്ത്രീകള്‍ പ്രതികരണ ശേഷം കാണിക്കണം എന്നാണ് വേദിയില്‍ സുചിത്ര സംസാരിച്ചത്.

ഞാൻ അഭിനയ രംഗത്താണ് ജോലി ചെയ്യുന്നത്, ആ മേഖലയിൽ പോലും, പ്രതികരണം എന്നത് ഒരു വലിയ ഘടകമാണ്. ഇന്ന് എന്നോട് ഒരാള്‍ മോശമായി സംസാരിച്ചു, അല്ലെങ്കില്‍ മോശമായി പ്രവൃത്തിച്ചു എങ്കില്‍ അതിനെതിരെ നമ്മൾ പ്രതികരിക്കേണ്ടത് ഒരു വര്‍ഷം കഴിഞ്ഞല്ല,. ആ നിമിഷം തന്നെ പ്രതികരിക്കണം. ഒരു ഉദ്ഘാടനത്തിനോ, ഷൂട്ടിങിനോ പോകുമ്പോള്‍ ഒരാള്‍ നമ്മുടെ ശരീരത്തെ കുറിച്ച് അശ്ലീലമായി സംസാരിച്ചാല്‍, ആ പറഞ്ഞത് തെറ്റായി പോയി എന്ന് പറയാനുള്ള ധൈര്യം അപ്പോള്‍ അവിടെ കാണിക്കണം. ഒരു വര്‍ഷം കഴിഞ്ഞിട്ട്, അയാളത് എന്നോട് അന്ന് പറഞ്ഞത് മോശമായിപ്പോയല്ലോ എന്ന് പറഞ്ഞ് ഒരു പ്രശ്‌നമുണ്ടാക്കുന്നത് വളരെ മോശമായ ഒരു കാര്യമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇപ്പോൾ ഈ നടക്കുന്ന എല്ലാ പ്രശ്നങ്ങളും സമയത്ത് തന്നെ നമ്മൾ പ്രതികഞ്ഞാൽ കൊണ്ട് വന്നതാണ്, ഒരുപാട് സ്വാതന്ത്ര്യം ഒരാള്‍ക്ക് കൊടുത്തിട്ട്, എന്തും പറയാവുന്ന തരത്തിലേക്ക് വളര്‍ന്നിട്ട്, പറയുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ട്, ഒരു സ്റ്റേജില്‍ എത്തിയതിന് ശേഷം അവരെന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രതികരിക്കേണ്ടിടത്ത് കൃത്യമായി പ്രതികരിച്ചിരുന്നുവെങ്കില്‍ ആ രണ്ട് പേര്‍ക്കും ഇന്ന് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു. ഞാന്‍ ആരുടെയും പേരെടുത്ത് പറയാൻ ആഗ്രഹിക്കുന്നില്ല എന്നും സുചിത്ര പ്രതികരിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *