
ഈ താരത്തെ ഓർമ്മയുണ്ടോ, വിവാഹ ശേഷം അഭിനയിക്കണോ എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കേണ്ട കാര്യം ആയിരുന്നു, മനസ്സു തുറന്ന് സുജ കാർത്തിക
മലയാളികൾ ഒരിക്കലൂം മറക്കാത്ത നായികമാരുടെ കൂട്ടത്തിലുള്ള ആളാണ് നടി സുജ കാർത്തിക, പതിനഞ്ചാമത്തെ വയസിലാണ് ഞാന്‍ അഭിനയ ജീവിതം തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ ഇതിനോടകം മലയാളത്തിൽ ചെയ്തുകഴിഞ്ഞു, പതിമൂന്ന് വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇന്ന് വരെ അതില്‍ വിഷമം തോന്നുന്നില്ലെന്നും പഠനത്തോടുള്ള താല്പര്യമാണ് തന്റെ ജീവിതം എല്ലാം മാറ്റി മറിച്ചതെന്നും സുജ കാർത്തിക പറയുന്നു.
അഭിനയിച്ച കഥാപാത്രങ്ങൾ ഒന്നും അത്ര ശക്തമായ റോളുകൾ ആയിരുന്നില്ല ഇതിങ്ങനെ മുന്നോട്ട് കൊണ്ടുപോയാൽ ശരിയാകില്ല എന്ന് മനസിലാക്കി അങ്ങനെയാണ് അഭിനയ ജീവിതം നിർത്തിയത്. അവസരങ്ങള്‍ തേടി പോയിട്ടില്ല ഞാന്‍. എല്ലാം ഇങ്ങോട്ട് തേടി വന്നതാണ്. പിന്നെ വിവാഹ ശേഷം അന്നൊക്കെ നായികമാർ തിരിച്ചുവരുന്നത് ഇന്നത്തെപോലെ ആർക്കും അത്ര സ്വീകാര്യം അല്ലായിരുന്നു. പഠിത്തത്തിനു പ്രാന്തുള്ള വീട് എന്നാണ് ഞങ്ങളുടെ വീടിനെ കുറിച്ച് കുടുംബക്കാരും കൂട്ടുകാരും പറയുന്നത് അതിനു കാരണം അച്ഛനും അമ്മയും ഈ അടുത്ത കാലത്താണ് പിഎച്ച്ഡി എടുത്തത്.
ഇനിയും സാധിക്കുമെങ്കിൽ കൂടുതൽ പഠിക്കണമെന്നാണ് അവർ പറയുന്നത്. 2006 യിലാണ് താരം വിവാഹിതയായത്. ചെറുപ്പം മുതലുള്ള പ്രണയ സാഫല്യം ആയിരുന്നു അത്. സ്കൂള്‍ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയത്. രാകേഷ് എന്നാണ് ഭർത്താവിന്റെ പേര്. കിച്ചുവെന്നാണ് വീട്ടില്‍ വിളിക്കുന്നത്. 7 ക്ലാസ് വരെ ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലായിരുന്നു. എട്ടിലെത്തിയപ്പോഴാണ് ഒരേ ക്ലാസിലെത്തിയത്. അപ്പോഴാണ് പ്രേമിക്കാന്‍ തുടങ്ങിയത്. തുടക്കം മുതലേ ഞങ്ങളുടെ പ്രണയത്തെ മെച്വേര്‍ഡ് എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്.

രാകേഷിനോട് ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനായിരുന്നു എന്നാണ് സുജ പറയുന്നത്, ഞങ്ങൾ ഇപ്പോഴും പ്രാണിച്ചുകൊണ്ടേ ഇരിക്കുന്നു. സിനിമ മേഖലയിൽനിന്നും ദിലീപ് കാവ്യാമാധവൻ എന്നിവരുമായി അടുത്ത സൗഹൃദമുള്ള ആളാണ് സുജ കാർത്തിക. അതിൻറെ പേരിൽ ഒരു സമയത്ത് താരം ചെറിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു.
ദിലീപ് തന്റെ ഏട്ടൻ ആണെന്നാണ് സുജ പറയുന്നത്, കാവ്യാ ഏറ്റവും അടുത്ത സുഹൃത്തും, അവളുടെ എല്ലാ വിഷമഘട്ടങ്ങളിലും ഞാൻ ഒപ്പമുണ്ടായിരുന്നു എന്നും സുജ പറയുന്നു. 2009 ല്‍ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കേറി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാന്‍ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു.
പഠിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോള്‍ ആത്മവിശ്വാസം കൂടി. അഭിനയത്തേക്കാൾ ഇപ്പോൾ ഇഷ്ടം ചില പരിപാടികളിൽ അവതാരകയായി എത്താനാണ്, തന്റെ ജോലിക്ക് തടസം വരാത്ത രീതിയിൽ അത്തരത്തിൽ ഏതെങ്കിലും ഒരു അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്നും താരം പറയുന്നു. മാനേജ്മെന്റില്‍ പിഎച്ച്ഡി നേടിയ താരം ഡോക്ടര്‍ സുജ കാര്‍ത്തികയായി മാറിയിരിക്കുകയാണ്.
Leave a Reply