നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ആരുമല്ല ! കുറിപ്പുമായി സുജാത !

രാജ്യം മുഴുവൻ കേരളത്തിലേക്ക് ഉറ്റുനോക്കുന്ന കാഴ്ചയാണ് കാണുന്നത്, ഏറെ വേദനിപ്പിക്കുന്ന വാർത്തകൾ മാത്രമാണ് വയനാട്ടിൽ നിന്നും കേൾക്കാൻ കഴിയുന്നത്. നിരവധി പേരാണ് ഈ ദുഃഖത്തിൽ പങ്കുചേർന്ന് സഹായവുമായി എത്തുന്നത്, ഇപ്പോഴിതാ വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി ഗായിക സുജാത മോഹൻ. നിങ്ങളെ ഇന്ന് രക്ഷിച്ചുകൊണ്ടുപോവുന്നവർ നിങ്ങളുടെ മതത്തിൽപെട്ടവരോ, നിങ്ങളുടെ പാർട്ടിയിൽപെട്ടവരോ, നിങ്ങളുടെ ബന്ധുക്കളോ അല്ലെന്നും സഹജീവികളെ സ്നേഹിച്ചു വളരണമെന്നും സുജാത പറയുന്നു.

സുജാത പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക… നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം…. ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാർത്ഥനകളോടെ.” എന്നാണ് സുജാത മോഹൻ കുറിച്ചത്.

അതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്. 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി നടൻ വിക്രം, ഇന്നിപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

അതുപോലെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി കൈമാറി. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *