ഒൻപതാം വയസിലാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് ! ഞങ്ങളുടെ ബന്ധം ഒരിക്കലും സഭലമാകുമെന്ന് വിചാരിച്ചില്ല ! ജീവിതത്തെ കുറിച്ച് സുജാതയും മോഹനനും പറയുന്നു !
മലയാളികളുടെ ഭാഗ്യ നക്ഷത്രമാണ് ഗായിക സുജാത. പന്ത്രണ്ടു വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി തന്റെ കഴിവു തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനു ശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്.
നാല് പതിറ്റാണ്ടായി സംഗീത ലോകത്ത് സജീവമായ സുജാത മലയാളികളുടെ അഭിമാനമാണ്, സുജിതയെപോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അവരുടെ കുടുംബവും. 18 വയസിൽ വിവാഹിതയായ ആളാണ് സുജാത. ഡോ കൃഷ്ണ മോഹനനാണ് സുജാതയുടെ ഭർത്താവ്. ഇപ്പോൾ തങ്ങളുടെ പ്രണയ കാലത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും ഇരുവരും തുറന്ന് പറയുകയാണ്. മോഹനൻ പറഞ്ഞ് തുടങ്ങുന്നു, സുജാത ആദ്യമായി ഗുരുവായൂരിൽ പാടുമ്പോൾ ആ സ്റ്റേജിനു മുന്നിൽ ഞാനുമുണ്ട്. ഒൻപതാം വയസിലാണ് അത്. സ്റ്റേജിന് മുന്നിൽ അമ്മയും ഇരിപ്പുണ്ട്, പക്ഷെ പാടി കഴിഞ്ഞിട്ട് സുജാത നേരെ എന്റെ അടുത്ത് വന്നിരുന്നു.
ശേഷം ഗുരുവായൂർ അമ്പലത്തിൽ തോഴാൻ ചെന്നപ്പോൾ സുജാത എന്റെ പിന്നാലെ വന്നു ചോദിച്ചു ഇന്നലെ കണ്ട ചേട്ടനല്ലേ എന്ന്. സുജാതയേക്കാൾ 12 വയസ്സിന്റെ വ്യതാസമുണ്ട് എനിക്ക്, ഞങ്ങളുടെ ബന്ധം ഒരിക്കലും സഭലമാകുമെന്ന് വിചാരിച്ചില്ല, മോഹനൻ പറയുന്നു. എന്റെ അമ്മയുടെ ഗുരു ചെബൈസ്വാമി ആയിരുന്നു. അവരും ദാസേട്ടനും ആലോചിച്ച് വന്നതോടെയാണ് വിവാഹത്തിലെക്ക് കടന്നത്. പതിനാറാം വയസിലാണ് വിവാഹ നിശ്‌ചയം നടക്കുന്നത്. പതിനെട്ട് ആകുന്നതുവരെ കാത്തിരുന്നു, ശേഷമാണ് വിവാഹം നടന്നത്.
ആ സമയത്ത് നല്ല പ്രണയമായിരുന്നു. അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലാത്തതുകൊണ്ട് ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കുമായിരുന്നു ഫോണിൽ സംസാരിക്കാൻ വേണ്ടി. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും എഴുത്ത് ഒക്കെ എഴുതുമായിരുന്നു. സുജാതയുടെ ഒട്ടുമിക്ക ഗാനമേളകളും കാണാൻ പോകുമായിരുന്നു. ഒരിക്കൽ ദാസേട്ടന്റെ സഹോദരനറെ വിവാഹത്തിന് ഞാൻ മാടപ്രാവേ എന്ന ഗാനം പാടിയപ്പോൾ കുറച്ച് കഴിഞ്ഞ്, ദാസേട്ടൻ എന്റെ അടുത്ത് വന്ന് ഒരു സ്വകാര്യം പറഞ്ഞു, മ്…. മാടപ്രാവ് ഇപ്പോൾ വരുമെന്ന്… ഞങ്ങളുടെ കാര്യമൊക്കെ അവർക്ക് അറിയാമായിരുന്നു…
മോഹൻ ഇപ്പോൾ നന്നായി പാടുമെന്നും സുജാത പറയുന്നു, ഈ കരോക്കെ ഒക്കെ ഇട്ട് പാടി പാടി തെളിഞ്ഞു, ഇപ്പോൾ വീട്ടിൽ എപ്പോഴും പാട്ടാണ്. അന്ന് ഞാനിത് അത്ര ഗൗരവമായി എടുത്തില്ല അല്ലെങ്കിൽ ഹിന്ദുസ്ഥാനിയും ശാസ്ത്രീയ സംഗീതമൊക്കെ പഠിക്കാമായിരുന്നു പഠിച്ചെങ്കിൽ നന്നായിരുന്നു. എന്നാലും കോളജിൽ ഒക്കെ പാട്ടിന് സമ്മാനമൊക്കെ വാങ്ങിയിട്ടുള്ള ആളാണ് മോഹൻ എന്ന് സുജാതയും പറയുന്നു. ഇവരുടെ ഏക മകൾ ശ്വേത മോഹൻ ഇന്ന് സൗത്തിന്ത്യയിലെ പ്രശസ്ത ഗായകരിൽ ഒരാളാണ്..
Leave a Reply