പുതിയ വിശേഷങ്ങളുമായി നടി സുജിത !!

നമ്മൾ മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് നടി സുജിത. ബാലതാരമായി സിനിമയിൽ എത്തിയ സുജിത നിരവധി ചിത്രങ്ങൾ തമിഴിലും മലയാളത്തിലും തെലുഗുവിലും കന്നടയിലും ചെയ്തിരുന്നു.. ബാലതാരമായി ഇരിക്കുമ്പോൾ തന്നെ നിരവധി പുരസ്‌കാരങ്ങൾ മികച്ച ബാലതാരത്തിനായി അവർ നേടിയിരുന്നു, 1983 ൽ തിരുവനന്തപുരത്തായിരുന്നു സുജിതയുടെ ജനനം, ചെറുപ്പം മുതൽ കലാപരമായി അടുത്ത ബന്ധമുള്ള താരം ബാലതാരമായിരിക്കുമ്പോൾ തന്നെ നിരവധി അവസരങ്ങൾ സുജിതയെ തേടിയെത്തിയിരുന്നു.. സൗത്ത് ഭാഷകയിലെല്ലാം അവർ സിനിമളും  സീരിയലും ചെയ്‌തിട്ടുണ്ട്..

ഇതുവരെ 100 ൽ കൂടുതൽ ചിത്രങ്ങളും സീരിയലുകളും സുജിത ചെയ്തിരുന്നു, ഇപ്പോഴും അവർ ഈ മേഖലയിൽ വളരെ സജീവമാണ്, മമ്മൂട്ടിയുടെ പഴയ ഹിറ്റ് ചിത്രമായ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ ഊമയായ ചെറിയ പയ്യനായി അഭിനയിച്ചത് സുജിത ആയിരുന്നു. ആ ചിത്രത്തിന് താരത്തിന് നിരവധി പ്രശംസകൾ നേടികൊടുത്തിരുന്നു, ഇതേ ചിത്രം തമിഴിലും താരം ചെയ്തിരുന്നു, ആ കുട്ടി സുജിതയായിരുന്നു എന്ന് ഇപ്പോഴും പല മലയാളികൾക്കും അറിയില്ല എന്നതാണ് വാസ്തവം..

സൗത്ത് ഭാഷകൾ കൂടാതെ  അവർ ഹിന്ദിയിലും അഭിനയിച്ചിരുന്നു,  തമിഴിൽ 1999 പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു അതിന്റെ നിർമാതാവ് ധനുഷ് ആണ് സുചിതയുടെ ഭർത്താവ്, ഇവർക്ക് ഒരു മകനാണ് ഉള്ളത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് സ്ഥിര താമസം, മലയത്തിൽ നായികയായി നിരവധി ചിത്രങ്ങൾ സുജിത ചെയ്തിരുന്നു, സിനിമ കൂടാതെ സീരിയലുകളും താരം ചെയ്തിരുന്നു, സൗത്ത് ഭാഷകളിലെ എല്ലാ ഭാഷകളിലും വളരെ തിരക്കുള്ള ഒരു സീരിയൽ അഭിനേത്രിയാണ് സുജിത് ഇന്നും…

മലയാളത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാനെറ്റിൽ ഹരിചന്ദനം എന്ന പരമ്പരയിൽ നായികയായിരുന്നു സുജിത, ശരത്തിന്റെ നായികയായി എത്തിയ സീരിയൽ വളരെ വിജയമായിരുന്നു, അതിന് ശേഷം താരം മലയത്തിൽ അത്ര സജീവമല്ല, പിന്നെ അമൃത ടിവിയിൽ സൂപ്പർ ഡാൻസർ എന്ന പരിപാടിയിൽ ജഡ്ജായും താരം എത്തിയിരുന്നു.. ഭർത്താവ് ധനുഷ് മികച്ച പിന്തുണയാണ് സുജിതക്ക് നൽകുന്നത്, ഇപ്പോൾ മകനും അമ്മക്ക് എല്ലാ സപ്പോർട്ടുകളും നൽകുന്നുണ്ട്, ചില സീരിയലിന്റെ സെറ്റിൽ മകനും അമ്മക്ക് കൂട്ടായി എത്താറുണ്ട്..

നിരവധി ആരാധകരുള്ള സുജിത ഇന്നും തന്റെ മാതൃഭാഷയായ മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു എന്നും എന്നാൽ പിന്നീട് തന്നെ തേടി മലയാളത്തി;ൽ നിന്നും മറ്റ് അവസരങ്ങൾ  ഒന്നും വന്നിരുന്നില്ല എന്നും സുജിത പറയുന്നു, ഇപ്പോഴും തമിഴ് സീരിയലിന്റെ തിരക്കിലാണ് എന്നാലും മലയാളത്തിൽ നിന്നും ഒരു വിളി വന്നാൽ  താൻ എല്ലാ തിരക്കുകളും മാറ്റി വൈകുമെന്നും താരം പറയുന്നു. ഹരിചന്ദനത്തിലെ ഉണ്ണിമായ വളരെ നല്ല കഥാപാത്രമായിരുന്നു എന്നും, ഇപ്പോഴും തന്നെ ചിലരൊക്കെ ആ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കാറുണ്ടെന്നും താരം പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *