‘എന്റെ രണ്ട് ആൺപിള്ളേരും നിന്റെയൊക്കെ മുഖത്ത് നോക്കി ചോദിക്കാൻ പ്രാപ്തരായിരിക്കും’ ! അന്ന് സുകുമാരൻ ആ താരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു !!

മലയാള സിനിമയിലെ വളരെ ശക്തനായ നടൻ ആയിരുന്നു സുകുമാരൻ. എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ എന്നാണ് അദ്ദേഹത്തിന്റെ പൂർണ പേര്. 250 ഓളം മലയാള സിനിമയിൽ അദ്ദേഹം വേഷമിട്ടു. സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ അവസരം ലഭിച്ചത്. 978 ഒക്ടോബർ 17 നാണ് അദ്ദേഹം മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു ആൺ മക്കൾ, അദ്ദേഹത്തിന്റെ 49 മത്തെ വയസിൽ പെട്ടന്ന് ഉണ്ടായ നെഞ്ച് വേദന കാരണം ആശുപത്രിയിൽ ആകുകയും, മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറയുകയുമായിരുന്നു.

ഇന്ന് കേരളത്തിൽ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒപ്രു വലിയ താര കുടുംബമാണ് മല്ലികയുടേത്. മൂത്ത മകൻ ഇന്ദ്രജിത്ത് ഇന്ന് വളരെ തിരക്കുള്ള ഒരു നടനായി മാറി കഴിഞ്ഞു, മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ്, ഇളയ മകൻ പൃഥ്വിരാജ് ഇന്ന് മലയാള സിനിമ നിയന്ത്രിക്കാൻ കഴിവുള്ള രീതിയിൽ വളർന്നിരിക്കുകയാണ്, മുൻ നിര നായകൻ, സംവിധയകാൻ, പ്രൊഡ്യുസർ, ഡിസ്ട്രിബൂട്ടർ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിക്കുകയും അതിൽ വിജയിച്ചു കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ നടൻ സുകുമാരൻ അന്ന് താര സഘടനയായ അമ്മയുമായി ചെറിയ വാക്ക് തർക്കങ്ങൾ ഉണ്ടായിരിന്നു.

എന്തും വെട്ടി തുറന്ന് പറയുന്ന സ്വഭാവമുള്ള ആളായിരുന്നു സുകുമാരൻ, അതുകൊണ്ടു തന്നെ സിനിമ രംഗത്തെ ചില തുറന്ന് പറച്ചിലുകൾ കൊണ്ട് സുകുമാരന് സഘടനയിൽ നിന്നും വിലക്ക് ഏർപെടുത്തിയിരുന്നു. മൂന്നു വര്‍ഷത്തോളമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരിപ്പായത്. എന്നാല്‍ അതുകൊണ്ടൊന്നും സുകുമാരന്‍ എന്ന ചങ്കൂറ്റമുള്ള മനുഷ്യനെ ഒതുക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. അദ്ദേഹം തന്നെ കോടതിയില്‍ വാദിച്ച്‌ തന്നെ വിലക്കിയ അതേ സഘടനയില്‍ നിന്ന് തന്നെ മെമ്പർഷിപ്പും എടുത്തു. പിന്നീട് നടന്ന അമ്മ സംഘടനയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ച് താരങ്ങളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും മുന്നിൽ വെച്ച് തന്നെ അവരുടെ മുഖത്തേക്ക് അതേ മെമ്പർഷിപ്പ് വലിച്ച്‌ കീറി എറിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.

ആ സമയത്താണ് ബൈജു കൊട്ടാരക്കര ‘ബോക്സർ’ എന്ന സിനിമയിലേക്ക് സുകുമാരനെ ക്ഷണിക്കുന്നത്. എന്നാൽ സുകുമാരനെ വെച്ച് സിനിമ എടുത്താൽ റിലീസ് ചെയ്യാൻ തിയറ്റർ വിട്ടു തരില്ല എന്ന വാശിയിൽ സഘടന രംഗത്തുവന്നു. പക്ഷെ ബൈജു ഇത് അത്ര കാര്യമാക്കിയില്ല, ശേഷം ആ സിനിമയിലെ ഓരോ താരങ്ങളെയും അമ്മ പിൻവലിച്ചുകൊണ്ടിരുന്നു, കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നുവെന്ന് മനസ്സിലായ നിര്‍മാതാവും സംവിധായകനും കൂടി അന്നത്തെ അമ്മയുടെ പ്രസിഡന്റായിരുന്ന മധുവിനെ കണ്ട് വിവരം ധരിപ്പിച്ചു. അങ്ങനെയാണ് സുകുമാരൻ്റെ വിലക്ക് അമ്മ പിന്‍ വലിച്ചത്.

അന്ന് അമ്മയുടെ മീറ്റിംഗിൽ വെച്ച് ഒരു പ്രമുഖ താരത്തിന്റെ മുന്നിൽ വെച്ച് സുകുമാരൻ വെല്ലുവിളിക്കുന്ന രീതിയിൽ പറഞ്ഞു ‘എനിക്കും രണ്ട് പിള്ളേര് വളര്‍ന്ന് വരുന്നുണ്ട്, അവര്‍ സിനിമയില്‍ എത്തുകയാണെങ്കില്‍ തൻ്റെയൊക്കെ മുഖത്ത് നോക്കി ചോദിയ്ക്കാന്‍ പ്രാപ്തരായിരിക്കും. കാരണം അവര്‍ ഈ സുകുമാരൻ്റെ മക്കളാണ്’ എന്ന്.. ഇന്ന് അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്റെ മക്കൾ പ്രാപ്തരാണെന്ന് അവർ തെളിയിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *