സുൽഫത്തിനെ വേദിയിലേക്ക് വിളിക്കാൻ മമ്മൂക്ക തയ്യാറായില്ല ! വേദിയിൽ വെച്ച് തന്നെ അത് പറ്റില്ല എന്ന് പറഞ്ഞു ! അനുഭവം പറഞ്ഞ് ജ്യുവൽ മേരി !

മലയാള സിനിമയുടെ മെഗാസ്റ്റാർ ആയ മമ്മൂക്ക തന്റെ പ്രായത്തെ തോൽപ്പിക്കുന്ന ചുറുചുറുപ്പോടെ ഇന്നും മലയാള സിനിമയുടെ മുൻനിര നായകനായി നിലകൊള്ളുന്നു, അദ്ദേഹത്തിന്റെ ടർബോ എന്ന സിനിമ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ അദ്ദേത്തിനൊപ്പമുള്ള തന്റെ ഒരു അനുഭവം തുറന്ന് പറയുന്ന അവതാരകയും നടിയുമായ ജ്യുവൽ മേരിയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

തന്റെ കരിയറിൽ ഏറ്റവും അധികം വിഷമിച്ച ഒരു സംഭവത്തെ കുറിച്ചാണ് ജ്യുവൽ മേരി പറയുന്നത്. ഒരിക്കൽ ഒരു സ്റ്റേജ് പരിപാടിക്കിടെ വേദിയിൽ നിന്ന് ഞാൻ വെള്ളം കുടിക്കാൻ കാരണം മമ്മൂക്കയുടെ ഭാര്യ സുൽഫത്തിനെ ഒന്ന് വേദിയിലേക്ക് വിളിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ്. അതെന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഞാന്‍ ആയതു കൊണ്ടാണ് മാനേജ് ചെയ്തത്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ അവിടെ നിന്ന് കരയുമായിരുന്നു എന്നും ജ്യുവൽ പറയുന്നുണ്ട്.

സത്യത്തിൽ അത്  ചാനലിന്റെ ഭാഗത്തു നിന്നുമുള്ള റിക്വസ്റ്റായിരുന്നു ദുല്‍ഖറിന് സുല്‍ഫത്ത് മാഡം അവാര്‍ഡ് കൊടുക്കണം എന്നത്. അത് അവരോട് നേരത്തെ പറഞ്ഞിട്ടില്ല. മാഡം പൊതുപരിപാടികളിൽ അങ്ങനെ വരാറില്ല. അഥവാ വന്നാൽ തന്നെ അങ്ങനെ സ്റ്റേജില്‍ അപൂര്‍വ്വമായേ വരാറുള്ളൂ. ഞാനൊന്ന് ശ്രമിച്ച് നോക്കാം എന്ന് പറഞ്ഞു. ഞാൻ വളരെ സന്തോഷത്തോടെ കോൺഫിഡൻസോടെ അവാര്‍ഡ് കൊടുക്കാന്‍ വേണ്ടി സുല്‍ഫത്ത് മാഡം വരണമെന്ന് അനൗണ്‍സ് ചെയ്തു. പക്ഷെ ആ അടുത്ത നിമിഷം തന്നെ മമ്മൂക്ക പറഞ്ഞു, ഇല്ല അത് നടക്കില്ല എന്ന്..

ഉള്ളിൽ ഞാൻ തകർന്ന് പോയെങ്കിലും പക്ഷെ ഞാൻ പതറാതെ പിടിച്ചുനിന്നു. മുഖത്ത് ഭാവമൊന്നും കാണിക്കാതെ കാത്തു നിന്നു. എന്റെ തലയില്‍ അറിയാം ഇത് എഡിറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്ന്. ലൈവ് ഓഡിയന്‍സ് കുറച്ചേയുള്ളൂ. എന്ത് വന്നാലും ചളുങ്ങരുത്. തളരരുത് രാമന്‍ കുട്ടി. നമ്മളെ കല്ലെറിയാന്‍ ഇഷ്ടം പോലെ ആള്‍ക്കാരുണ്ടാകും. പക്ഷെ നമ്മള്‍ തളരരുത്. എന്നൊക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് പിടിച്ചുനിന്നു.

മമ്മൂക്ക അപ്പോഴും അത് പറ്റില്ല എന്ന് തന്നെയാണ് പറയുന്നത്, പക്ഷെ ദുൽഖറിന്റെ ഭാര്യ അമാലു ഉമ്മയെ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, സ്റ്റേജിലേക്ക് കയറാൻ, ഞാൻ ആ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. മമ്മൂക്കയുടെ മുഖമൊക്കെ മാറി. ഒടുവില്‍ നല്ലൊരു കൈയ്യടി കൊടുത്താല്‍ സുല്‍ഫത്ത് മാം വരുമെന്ന് ഞാന്‍ പറഞ്ഞു. ഓഡിയന്‍സ് കയ്യടിച്ചു. അങ്ങനെ ഒരു തരത്തില്‍ അവര്‍ സ്‌റ്റേജിലേക്ക് വന്നുവെന്നും ജുവല്‍ പറയുന്നു. ശേഷം അവാർഡ് ദുൽഖറിനാണെന്ന് പറഞ്ഞതും അവരുടെ എല്ലാം മുഖം മാറി. അങ്ങനെ ഉമ്മയുടെ കൈയിൽ നിന്നും ദുൽഖർ അവാർഡ് വാങ്ങിയെന്നും ജ്യുവൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *