
മമ്മൂട്ടി പണ്ട് മുതൽ തന്നെ നായികമാരോട് ഒരു അടുപ്പവും കാണിക്കാറില്ല ! പക്ഷെ മോഹൻലാൽ അങ്ങനെയല്ല ! ലാൽ ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ് ! സുമലത !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവുമധികം തിളങ്ങി നിന്ന നടിയായിരുന്നു സുമലത, മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിധത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സുമലത പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, രണ്ടുപേരുമായും വളരെ അടുത്ത സൗഹൃദവും ഉണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്നെ സമീപിച്ചത് അത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമായാണ് അദ്ദേഹം തൂവാനത്തുമ്പിയേക്കുറിച്ച് പറഞ്ഞത്. കേട്ടപ്പോള്‍ത്തന്നെ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. അതേ സമയത്തായിരുന്നു ന്യൂഡല്‍ഹിയും റിലീസ് ചെയ്തത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ.
ഞാൻ മലയാളത്തിൽ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളത് മമ്മൂട്ടിക്ക് ഒപ്പമാണ്. അദ്ദേഹം വളരെ സ്മാർട്ട് ആണ്, പക്ഷെ ലാലിനോടൊപ്പം ചെയ്ത സിനിമയിലെ കഥാപാത്രത്തിലൂടെയാണ് തന്നെ പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നത്. ഒരു നടന്‍ എങ്ങനെ ആയിരിക്കണമെന്ന് മമ്മൂട്ടിക്ക് കൃ,ത്യമായ ധാരണയുണ്ട് , മാത്രമല്ല അദ്ദേഹം എല്ലാ സിനിമകളെയും വളരെ ക്രിയാ,ത്മകമായി വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.

ആ കാരണം കൊണ്ടുതന്നെ ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ പല വാദങ്ങളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി കൂടുതല്‍ റിസേര്‍വ്ഡ് ടൈപ്പ് സ്വഭാവം ആയിരുന്നു, പൊതുവെ നടിമാരോടൊന്നും അദ്ദേഹം അങ്ങനെ അടുപ്പം കാണിക്കാറില്ല, എന്നും സുമലത പറയുന്നു. എന്നാല്‍ അന്ന് മോഹൻലാൽ വളരെ ചെറുപ്പമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് മമ്മൂട്ടിയേക്കാളും എളുപ്പത്തിൽ ഇടപഴകാന്‍ സാധിച്ചു. രണ്ടുപേരുമായും വളരെ തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സുമലത പറയുന്നു.
എന്നാൽ അതേസമയം ആദ്യം മലയാളത്തിലേക്ക് തന്നെ ഒരു സിനിമക്ക് ക്ഷണിക്കുന്നത് മോഹൻലാൽ ആയിരുന്നു. അതും മമ്മൂട്ടിയുടെ രു ചിത്രത്തിൽ നായിക ആകാൻ വേണ്ടി,പക്ഷെ ആ സിനിമ നടന്നില്ല,അങ്ങനെയാണ് പിന്നെ തൂവാനത്തുമ്പികളുമായി ലാൽ വീണ്ടും വരുന്നത്. കേട്ടപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നുവെന്ന് സുമലത പറയുന്നു. മിക്കപ്പോഴും ഞാനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കാറുള്ളത് ജോഷി സാറിനൊപ്പമായാണ്. 15 ദിവസത്തോളം പുലർച്ചെ 4 വരെയായാണ് ന്യൂഡൽഹി ചിത്രീകരിച്ചത്. 3 4 മണിക്കൂറുകളാണ് ഉറങ്ങാൻ ലഭിച്ചത് എന്നും, അതിന്റെ റിസൾട്ട് കിട്ടിയിരുന്നു. ആ പടം സൂപ്പർ ഹിറ്റായിരുന്നു എന്നും സുമലത പറയുന്നു.
Leave a Reply