അവസരങ്ങള്‍ക്ക് സഹകരിക്കണം ഇല്ലെങ്കില്‍ ഉ,പ,ദ്ര,വി,ക്കും ! മലയാളത്തില്‍ മുമ്പും കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പിക്കുന്നതാണ് !

ഹേമ കമ്മറ്റി റിപ്പോട്ടിന് ശേഷം മലയാള സിനിമയിൽ തന്നെ ഉള്ള നിരവധി താരങ്ങൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എത്തിയിരുന്നു, ഇപ്പോഴിതാ ഈ സാഹചര്യത്തിൽ ഒരു സമയത്ത് മലയാള സിനിമയുടെ എല്ലാമായിരുന്ന നടി സുമലതയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളം സിനിമാ മേഖലയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് മുന്‍ എംപി കൂടി ആയിരുന്ന സുമതല ഇപ്പോൾ വ്യക്തമാക്കുന്നത്. ഹോട്ടല്‍ റൂമുകളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട് എന്നാണ് സുമലത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

സുമലതയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനിടയിൽ ഞാന്‍ അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയല്ലെങ്കിലും പക്ഷെ ഇത് ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഇതൊന്നും നടന്നിട്ടില്ല എന്ന് പറയാനാവില്ല. മലയാളത്തില്‍ എന്തുകൊണ്ട് ഇത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു എന്ന് അറിയില്ല. ഹോട്ടല്‍ റൂ,മുക,ളില്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ സു,ര,ക്ഷിതരല്ല എന്ന് കേട്ടിട്ടുണ്ട്.

ഞാൻ സിനിമയിൽ സജീവമായിരുന്നു സമയത്ത് മലയാളത്തില്‍ കേട്ടിട്ടുള്ള കഥകള്‍ പലതും പേടിപ്പിക്കുന്നതാണ്. ഞാന്‍ ജോലി ചെയ്ത പല സെറ്റുകള്‍ കുടുംബം പോലെയായിരുന്നു. അത് അല്ലാത്ത കഥകളും ഞാന്‍ കേട്ടിട്ടുണ്ട്. അവസരങ്ങള്‍ക്ക് സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉ,പ,ദ്ര,വി,ക്കു,മെന്നും ചിലര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്നും പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.

പക്ഷേ അന്ന് അവര്‍ക്കതെല്ലാം ഇത്തരം അനുഭവങ്ങൾ തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോ,ശ,ക്കാ,രാ,ക്കുന്ന പ്രവണതയായിരുന്നു അന്ന്. മറ്റ് ഭാഷകളിലും ഈ പ്രശ്‌നമുണ്ട്. ഏത് മേഖലയിലും അത്തരം പവര്‍ ഗ്രൂപ്പുകളുണ്ട്. സെറ്റുകളിലെ സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങള്‍ കൊണ്ട് വരിക എന്നത് മാത്രമാണ് വഴി. അത് തെറ്റിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ ഉറപ്പാക്കണം.

ഇപ്പോഴെങ്കിലും ഇതെല്ലാം തുറന്ന് പറയാൻ ധൈര്യം കാണിച്ച സ്ത്രീകളാക്കും അവർക്ക് ആ ധൈര്യം നൽകിയ ഡബ്ല്യൂസിസിക്കും അഭിവാദ്യങ്ങള്‍. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. രാജ്യത്തെമ്പാടുമുള്ള സിനിമാ മേഖലയില്‍, സ്ത്രീകള്‍ ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്ര നീക്കമാണിത് എന്നാണ് സുമലത പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *