അബീക്കയും ഇതുപോലെ പ്രതിസന്ധികളെ നേരിട്ടിരുന്നു, എന്തുകൊണ്ടാണ് മോനെ എല്ലാവരും കുറ്റപ്പെടുത്തതെന്ന് പലരും ചോദിച്ചു ! ഷെയിൻറെ ഉമ്മ പറയുന്നു !

മലയാള സിനിമ ലോകത്ത് ഇന്ന് യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ഷെയിൻ നിഗം, അടുത്തിടെ ഇറങ്ങിയ ആർ ഡി എക്സ് എന്ന ഷെയിൻറെ ചിത്രം വലിയ വിജയമായിരുന്നു.  ‘ലിറ്റില്‍ ഹാര്‍ട്ട്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിൽ ഷെയിൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറുകയാണ്.

എന്നാൽ ഇതിന്റെ പേരിലുണ്ടായ വിമര്ശനങ്ങളോടും ഷെയിൻ പ്രതികരിച്ചിരുന്നു, മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. എല്ലായ്പ്പോഴത്തെയുംപോലെ ഈ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് താൻ ഇപ്പോൾ ഇതിന് വ്യക്തത വരുത്തിയതെന്നും ഷെയിൻ പ്രതികരിച്ചിരുന്നു.

എന്നാൽ ഇതിനുമുമ്പും ഷെയിൻ സിനിമകളുടെ നിർമ്മാതാക്കളുമായി ഉണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടർന്ന് നടന് സിനിമ രംഗത്ത് വിലക്ക് വരെ നേരിടേണ്ടി വന്നിരുന്നു, അന്ന് ഇതിനെ കുറിച്ച് ഷെയിൻറെ ഉമ്മ സുനില മകനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, അബിക്കയും ഇതുപോലെ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്, പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, നീ ഒരു പ്രശ്നത്തിനും പോകേണ്ടാ ദൈവം നമുക്ക് വഴി കാണിച്ചുതരും എന്നാണ് ഞാൻ അപ്പോഴും മോനോട് പറഞ്ഞുകൊടുത്തത്. ഇത്രയുമൊക്കെ സത്യസന്ധമായി നിന്നിട്ട് തെറ്റിദ്ധാരണകൾ വരുമ്പോൾ അവൻ എന്നോട് ചോദിക്കും, പടച്ചോൻ ഇതൊന്നും കാണുന്നില്ലേ ഉമ്മച്ചി എന്ന്.

ദൈവം നിനക്ക് വഴി കാണിച്ചുതരും, സത്യം എല്ലാവർക്കും മനസിലാകുന്ന ഒരു ദിവസംവരും, ആ നാളിൽ പ്രതീക്ഷ അർപ്പിച്ചാൽ മാത്രം മതി, എന്ന് പറഞ്ഞു ഞാൻ മോനെ സമാധാനിപ്പിക്കും, എന്നിട്ട് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും മോന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്, ആ വാക്ക് സാധിപ്പിച്ച് തരണേയെന്നു.. എല്ലാ സത്യവും ദൈവത്തിന് അറിയാം, അതിനേക്കാൾ വലിയ നീതി എവിടെ നിന്നും കിട്ടില്ലല്ലോ..

എന്തുകൊണ്ടാണ് മോനെ മാത്രം ഇങ്ങനെ എല്ലാവരും കുറ്റപ്പെടുത്തുന്നതെന്ന് പലരും ചോദിക്കും, എന്ത് മറുപടി പറയണമെന്ന് പോലും അറിയില്ല, അത്രതന്നെ.. അതിനിടയിൽ പലരും ലഹരിയുടെ പേരിലൊക്കെ മോനെ കുടുക്കാൻ നോക്കി, വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥ പലരും മുതലെടുക്കുകയാണ് എന്നും ഷെയിനും ഉമ്മയും പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *