അഭിനയം നിർത്താൻ ഒരു കാരണം ഉണ്ടായിരുന്നു !! ജയറാം ഇപ്പോഴും എൻ്റെ അടുത്ത സുഹൃത്താണ് ! സുനിത പറയുന്നു
മലയാള സിനിമയിലെ 86 – 90 കാലഘട്ടങ്ങളിൽ തിളങ്ങി നിന്ന നായികയാണ് സുനിത, മോഹനലാൽ, മമ്മൂട്ടി,ജയറാം, സുരേഷ് ഗോപി തുടങ്ങിയ എല്ലാ താരങ്ങളുടെയും നായികയായ സുനിത ഇപ്പോൾ സിനിമ ലോകത്തിനു അന്യമാണ്, വിവാഹശേഷം സിനിമ വിട്ട സുനിത ഇപ്പോൾ കുടുംബമായി അമേരിക്കയിലാണ് താമസം, ഇന്നും നമ്മൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളുടെ നായിക സുനിതയായിരുന്നു, നിരവധി ഹിറ്റ് ഗാനങ്ങളും താരത്തിന് സ്വന്തമായുണ്ട്, മികച്ചൊരു അഭിനേത്രി എന്നതിനപ്പുറം അവർ ഒരു ശാസ്ത്രീയ നർത്തകികൂടിയാണ്.. അഭിനയം വിട്ടെങ്കിലും അവർ ഇപ്പോഴും നൃത്തത്തിൽ സജീവമാണ്. തമിഴ് ചിത്രമായ കൊടയ് മഴയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ അഭിനയ രംഗത്ത് സജീവമായത്…. തമിഴിലെ ആദ്യ ചിത്രം വളരെ വിജയമായിരുന്നു…
തമിഴിൽ ഇപ്പോഴും അവർ അറിയപ്പെടുന്നത് ആ ചിത്രത്തിന്റെയും കഥാപത്രത്തിന്റെയും പേരിലാണ് കൊഡൈ മഴൈ വിദ്യ, വിദ്യാശ്രീ എന്നിങ്ങനെയാണ്.. മലയാളം തമിഴ്, കന്നഡ, എന്നീ ഭാഷകളിൽ വളരെ സജീവായിരുന്നു സുനിത, മലയത്തിലാണ് കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത്, ഇപ്പോൾ വർഷങ്ങൾക്കു ശേഷം സുനിത തന്റെ പഴയ ഓർമ്മകൾ ഓർത്തുപറയുകാണ്, വിവാഹം അടുത്തപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു ഇനി അഭിനയം വേണ്ടായെന്ന്, അഭിനയം നിര്‍ത്തുമ്ബോള്‍ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.
സിനിമ വിട്ടെങ്കിലും ഇന്നും ഞാൻ സിനിമയെ കുറിച്ച് അറിയുന്നുണ്ട്, സിനിമയിലെ പഴയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുണ്ട്, അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. ഇന്നത്തെപോലെ മമ്മൂട്ടിയും മോഹൻ ലാലും ജയറാമും ഒന്നും ഇത്രയും വലിയ താരങ്ങൾ ആയിരുന്നില്ല, യെല്ലലും അവർ സൂപ്പർ ഹീറോകൾ ആയിരുന്നു, തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ് ഒരു വാം പേഴ്‌സണാലിറ്റിയാണ് അദ്ദേഹത്തിന്….
അതുപോലെ സുരേഷ് ഗോപി അദ്ദേഹം ആണും ഇന്നും എല്ലാവരോടും വളരെ സ്നേഹമാണ്, മറ്റുള്ളവരെ നമ്മൾ യെങ്ങനെ കെയർ ചെന്നണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ് , അദ്ദേഹം നമുക്ക് ചുറ്റുമുള്ളവരെ ഒരുപാട് സംരക്ഷിക്കാൻ വളരെ വലിയ മനസുള്ള ഒരാളാണ്, ജയറാം ഇന്നൊരു നല്ലൊരു സുഹൃത്താണ്, അദ്ദേഹം ആനുമൊരു അടുത്ത സുഹൃത്തിനെപോലെയാണ് എന്നോട് പെരുമാറിയിരുന്നത്, സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ് എന്നും സുനിത തുറന്ന് പറയുന്നു, ഇപ്പോൾ തന്റെ നൃത്ത പരിപാടികളുമായി വളരെ തിരക്കിലാണ് താൻ, ഇവർക്ക് ശശാങ്ക് എന്ന പേരിൽ ഒരു മകനുണ്ട്.
Leave a Reply