പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർഥനയോടെ.. ‘അ​ഗാധമായ ദുഃഖം..’; വയനാട് ദുരന്തത്തിൽ പ്രതികരിച്ച് സൂപ്പർ താരങ്ങൾ !

നമ്മുടെ കേരളത്തിൽ വീണ്ടും പ്ര ജില്ലയെ തന്നെ പ്രളയം ബാധിച്ചിരിക്കുകയാണ്, വളരെ അപ്രതീക്ഷിതമായി മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് കവർന്നത്, നിലവിൽ മരണ സംഖ്യ 75 കണ്ടാണിരിക്കുകയാണ്, എന്നാൽ ഇനിയും നിരവധി പേരെ കണ്ടെത്താൻ കഴിയാത്തതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു, ഇപ്പോഴിതാ രാജ്യം മുഴുവൻ വയനാട്ടിലേക്ക് ഉറ്റുനോക്കുന്ന കാഴ്ചയാണ് കാണുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഞ്ചു കോടി രൂപയും രക്ഷാപ്രവർത്തനത്തിനും ഒരു സംഘത്തെയും അയച്ചിരിക്കുകയാണ്, ഇപ്പോഴിതാ താരങ്ങൾ ഈ ദുരന്തത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ്, ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ വിജയ്. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമെന്നും വിജയ് കുറിച്ചു.

അതുപോലെ നടൻ മോഹൻലാലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്, കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനയോടെ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കൺട്രോൾ റൂം ഫോൺ നമ്പറുകൾ പങ്കുവെച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *