എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത് ! ഗ്ലാമര്‍ കൂട്ടണോ എന്നായി അടുത്ത ചോദ്യം ! സുരഭി ലക്ഷ്മി ചോദിക്കുന്നു !
മലയാള സിനിമയിൽ കഴിവിനൊത്ത് അധികം അവസരങ്ങൾ ലഭിക്കാതെ പോയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി, ആദ്യം നായികയായി എത്തിയ സിനിമക്ക് തന്നെ ദേശിയ അവാർഡ് വാങ്ങിയ ആളാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ വിജയകരമായി പ്രദർശനം തുടരുന്ന സിനിമ അജയന്റെ രാണ്ടാം മോഷണം എന്ന സിനിമയിൽ ഒരു നായികയായി എത്തിയത് സുരഭി ലക്ഷ്മി ആയിരുന്നു, നടിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് എങ്ങുനിന്നും ലഭിക്കുന്നത്. അജയന്റെ രണ്ടാം മോഷണം’. 87 കോടിയാണ് ഇതുവരെയുള്ള കളക്ഷന്‍. നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യന്‍, അജയന്‍ എന്നീ വേഷങ്ങളാണ് ടൊവിനോ ചെയ്തത്.
ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി തന്നെ വിളിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭാവം തുറന്ന് പറയുകയാണ് സുരഭി, ടൊവിനോയുടെ നായികയായി ആദ്യം തന്നെ വിളിച്ചപ്പോള്‍, ടൊവിനോ സമ്മതിച്ചോ എന്ന് താന്‍ തിരിച്ചു ചോദിച്ചു എന്നാണ് സുരഭി പറയുന്നത്. ആ വാക്കുകൾ ഇങ്ങനെ, ടൊവിനോയുടെ നായികയാണ് താന്‍ എന്ന് ആദ്യം കഥ പറയാന്‍ വിളിച്ചപ്പോള്‍ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈന്‍ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടര്‍ ജിതിന്‍ ലാല്‍ ആണ് കഥ പറയുന്നത്. രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം.
അപ്പോഴാണ് ഞാന്‍ ഒന്നുകൂടി എടുത്ത് ചോദിച്ചത് നായകന്‍ ആരാന്നാ പറഞ്ഞത് എന്ന്. ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന് ചോദിച്ചു. ഗ്ലാമര്‍ കൂട്ടണോ എന്നൊക്കെ ചോദിച്ചു. വന്ന് അഭിനയിച്ചാല്‍ മാത്രം മതിയെന്ന് അവര്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ ഓക്കെ പറയാതിരിക്കാന്‍ നൂറു സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും മുന്നില്‍ ഉണ്ടായിരുന്നില്ല.
എന്റെ മുന്നിൽ എത്രവേനോളം കൊടുക്കാൻ പാകത്തിന് ഇഷ്ടപോലെ ഡേറ്റ് ഉണ്ട്, ഡേറ്റുകള്‍ വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുന്ന നടിയാണ് താന്‍. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വല്‍ ത്രീഡിയില്‍ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്‌ക്രിപ്റ്റ് കൂടെ വായിച്ചപ്പോള്‍ ഒരു ആക്ടര്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം അതില്‍ ഉണ്ട് എന്നാണ് സുരഭി പറയുന്നത്. മികച്ച അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി എന്നും സുരഭി പറയുന്നുണ്ട്.
Leave a Reply