എന്റെ മകനോട് ഞാൻ ചെയ്ത ആ തെറ്റ് മനസിലാക്കൻ ഒടുവിൽ രാധിക വേണ്ടി വന്നു ! എനിക്ക് ശെരിക്കും കുറ്റബോധം തോന്നി ! ഗോകുലിനെ കുറിച്ച് സുരേഷ്‌ഗോപി !

പാപ്പാൻ സൂപ്പർ ഹിറ്റായി തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിൽ അച്ഛനും മകനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലറായി എത്തിയ ചിത്രത്തില്‍ നിത പിള്ള, ഗോകുല്‍ സുരേഷ്, ടിനി ടോം, നന്ദു, ആശാ ശരത്, ഷമ്മി തിലകന്‍ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്. ഗോകുൽ ഇതിനുമുമ്പും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും നടന്റെ കരിയറിൽ അത്ര പറയത്തക്ക ഒരു വിജയ ചിത്രം ഉണ്ടായിരുന്നില്ല. എങ്കിലും വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ ഗോകുൽ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിക്കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ മകനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മോഹന്‍ലാലിന്റെയോ,  മമ്മൂട്ടിയുടെയോ, അമിതാഭ്ബച്ചന്റെയോ,    ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ല.

ഞാൻ പറഞ്ഞിട്ടല്ല ഗോകുൽ സിനിമയിൽ എത്തിയത്, അവനായിട്ട് ഇഷ്ടപ്പെട്ട് ഒരവസരം അവനെ തേടി വന്നപ്പോൾ തുടക്കം കുറിച്ചതാണ്, ഞാൻ അവന്റെ സിനിമകൾ ഒന്നും തിയറ്ററിൽ പോയി കണ്ടിരുന്നില്ല, ഒരു അഭിപ്രായവും പറഞ്ഞിരുന്നില്ല. എന്നാൽ ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

അങ്ങനെ ഞാൻ ഇര എന്ന സിനിമയാണ് ഗോകുലിന്റേതായി ആദ്യം കാണുന്നത്. അത് കണ്ടതിന് ശേഷം എനിക്ക് കുറ്റബോധം തോന്നി, അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം. ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാം, എന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *