എന്റെ സമ്പാദ്യത്തിൽ നിന്നും സഹായങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴും രാധിക എതിർത്തില്ല ! അടുത്ത ജന്മത്തിലും രാധിക തന്നെ എന്റെ ഭാര്യയായി വരണം എന്നാണ് ആഗ്രഹം !

സുരേഷ് ഗോപി എന്നും നമ്മുടെ പ്രിയങ്കരനായ നടനാണ്, അതിലുപരി സാധാരക്കാരുടെ ഒരുപാട് പ്രശ്നങ്ങൾക്ക്  അദ്ദേഹം പരിഹാരം കാണാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കാവൽ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയങ്കരരാണ് അദ്ദേഹത്തിന്റെ കുടുംബവും. രാധിക ഒരു മികച്ച പിന്നണി ഗായികയായിരുന്നു. കലാപരമ്പര്യമുള്ള തറവാട്ടിലാണ് രാധികയുടെയും ജനനം, ഗായകരും അഭിനേതാക്കളുമെല്ലാം ഉണ്ടായിരുന്ന തന്റെ തറവാട്ടിൽ രാധിക നായരും ഒട്ടും പിറകിലായിരുന്നില്ല.

സിനിമ രംഗത്ത് രാധിക തനറെ സാനിധ്യം അറിയിരിച്ചിരുന്നു, 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു. തന്റെ സംഗീത പഠനം പൂർത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ വിവാഹിതായതോടെ ആ രംഗത്തുനിന്നും രാധിക എന്നേക്കുമായി വിടപറയുകയായിരുന്നു.

ഇവരുടെ വിവാഹകഥ അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്, രാധികയെ കാണാതെയാണ് സുരേഷ് ഗോപി തന്റെ വിവാഹം ഉറപ്പിച്ചത്. അതിനൊരു കാരണമുണ്ട്. നടന്റെ വീട്ടിൽ നാല് ആൺമക്കൾ ആയിരുന്നു, പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്ക് ഉടൻ ഒരു മരുമകളെ കൊണ്ടുവരാൻ അച്ഛനും അമ്മയും ആഗ്രഹിക്കുകയായിരുന്നു. അവർ തന്നെയാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി കണ്ടെത്തുന്നത്, അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു,  ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.

ഒട്ടും ആലോചിക്കാതെ നടന്റെ മറുപടി എത്തി. എനിക്ക് പെൺകുട്ടിയെ കാണേണ്ട ആവിശ്യമില്ല, കാരണം എനിക്ക് ഒരു ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്  രാധിക എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, രാധിക മാത്രമല്ല അതെ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും എല്ലാവരും അതുപോലെ എനിക്ക് കിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *