ഡയാന ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആ,ത്മ,ഹത്യ ചെയ്തേനെ ! സുരേഷ് ഗോപി പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ നടനായിരുന്നു രതീഷ്. പക്ഷെ അദ്ദേഹം വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു. സിനിമ നിർമ്മാണത്തിലേക്ക് കൂടി ഇറങ്ങിയതിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് അദ്ദേഹം മരണപ്പെടുന്നത്. ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഡയാനയും നാല് മക്കളും കടന്ന് പോയത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ സുരേഷ് ഗോപി കൈപിടിച്ച് ഉയർത്തിയ കഥ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. . അമൃത ടിവി സ്പെഷ്യൽ പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്. രതീഷിന്റെ മകൻ പദ്മരാജ് വേദിയിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇ കാര്യം പറഞ്ഞത്. താനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്.
എന്നിരുന്നാലും നാല് മക്കളെയും കൊണ്ട് ആ അമ്മ ജീവിതം പൊരുതി നേടുകയായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ പടമരാജ് ഇതിനുമുമ്പ് സുരേഷ് ഗോപി ചെയ്ത സഹായത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, അമ്മയും ഞങ്ങൾ നാല് മക്കളും അടങ്ങുന്ന കുടുംബം. വൻ സാമ്പത്തിക ബാധ്യത മുന്നിൽ നിൽക്കെയായിരുന്നു അച്ഛന്റെ മടക്കം. ശേഷം കടക്കാർ ഞങ്ങളെ ശല്യം ചെയ്ത് തുടങ്ങിയിരുന്നു. തേനിയിലെ ഒരു കൗണ്ടർക്ക് വലിയ തുക നൽകാൻ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ തടഞ്ഞുവെച്ചു. എന്നാൽ ഇത് അറിഞ്ഞ സുരേഷ് അങ്കിൾ വളരെ പെട്ടെന്ന് തന്നെ അവിടേക്ക് വരികയും, ശേഷം ഞങ്ങളെ തടഞ്ഞുവെച്ച കൗണ്ടറെ വിളിച്ചു വരുത്തി അയാൾക്ക് അച്ഛൻ കൊടുക്കാൻ ഉണ്ടായിരുന്ന പണം മിഴുവൻ സുരേഷ് അങ്കിൾ കൊടുത്ത് തീർത്ത് ഞങ്ങളെയും കൂട്ടി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
അതിനു ശേഷം സുരേഷ് ഗോപി എങ്കിലും ഒപ്പം നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നാണ് തങ്ങൾക്ക് അവിടെ മറ്റു സഹായങ്ങൾ ചെയ്തു തന്നത്. എല്ലാ കാര്യങ്ങളും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കി, രാധിക ചേച്ചിയും ഞങ്ങളെ ഒരുപാട് സഹായിച്ചു. ശേഷം ചേച്ചിയുടെ വിവാഹ സമയത്തും അദ്ദേഹം ഒരുപാട് സഹായിച്ചു… ഈ കടപ്പാടുകൾ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഞാൻ അഭിനയ ജീവിതം തുടങ്ങിയതും ആ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടാണ്, അദ്ദേഹത്തിനൊപ്പം കാവൽ എന്ന സിനിമയിലും ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു എന്നും പദ്മരാജ് പറഞ്ഞിരുന്നു.
Leave a Reply