ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായിട്ടുണ്ടെകിൽ അതിനു കാരണം ആ കള്ളത്തരങ്ങളാണ് ! കുറിപ്പ് പങ്കുവെച്ച് സുബി സുരേഷ് !

സുബിയെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാത്ത അവസ്ഥയാണ്, വര്ഷങ്ങളായി നമ്മൾ ടെലിവിഷൻ പരിപാടികളിലും, അതുപോലെ മിമിക്രി വേദികളിലും നിറ സാന്നിധ്യമായിരുന്ന സുബിയുടെ വിയോഗം വളരെ വേദനാജനകവും അവിശ്വസിനീയവുമായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുബി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവർ ഇടപെട്ട് ഇതിനയെ നിയമ നടപടികൾ വേഗമാക്കാൻ ശ്രമിച്ചു എങ്കിലും അതിന്  കാത്ത് നിൽക്കാതെ സുബി നമ്മെ വിട്ടു യാത്രയാകുക ആയിരുന്നു. ഇപ്പോഴിതാ സുബിയെ കുറിച്ച് സുരേഷ് ഗോപി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സുബി സുരേഷിന് ആദരാഞ്ജലികള്‍! ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടി വരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിന് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം.

ഞാനും കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തിരുന്നു.   നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങ് കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിന് കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്.

ഇത്തരം കാര്യങ്ങളിൽ നമ്മുടെ നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചു കൊണ്ടേ ഇരിക്കട്ടെ… എന്നാണ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. സിനിമലോകവും സാംസ്‌കാരിക ലോകവും എല്ലാം സുബിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു. സഹ പ്രവർത്തകരിൽ പലർക്കും ഇത് ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. മറക്കാത്ത ഓര്‍മ്മയായി സുബി, ആദരാഞ്ജലികള്‍.. എന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മിമിക്രിയില്‍ വന്ന കാലഘട്ടം മുതല്‍ കൂടെയുണ്ടായ സഹപ്രവര്‍ത്തക, വിട കൂട്ടുകാരി എന്നാണ് ടിനി ടോം പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *