ഭാഗ്യയെയും ശ്രേയസിനെയും വീട്ടിൽ എത്തി അനുഗ്രഹിച്ച് ഗവർണർ ! സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാരും തമ്മിൽ വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ കാണുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം  എസ് എഫ് ഐ ക്കാരും ഗവർണറും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ സമയത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിൽ എത്തി നവ ദമ്പതിമാനാരായ ഭാഗ്യയെയും ശ്രേയസിനെയും നേരിൽ കണ്ടു അനുഗ്രഹം നൽകാനെത്തിയ ഗവർണറുടെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളുകളിൽ ഒരാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരത്തെ താരത്തിന്റെ വീട്ടിലാണ് ഗവർണർ എത്തിയത്.  സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ഗവർണറെ സ്വീകരിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയേയും ഭർത്താവ് ശ്രേയസിനേയും നേരിട്ട് കണ്ട് ആശംസകൾ അറിയിക്കാനാണ് ഗവർണർ കുടുംബസമേതം സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയിലെത്തിയത്.

സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ചിട്ടാണ് അദ്ദേഹം യാത്രയായത്. ഗവർണറുടെ സന്ദർശനത്തിൻറെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്‌നേഹാന്വേഷണം ഗവർഗണർ നേരുകയുണ്ടായി. ഗോകുലിനെ ചേർത്ത് പിടിച്ചിരുന്ന ഗവർണറുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത് ഇങ്ങനെ, ‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.”-എന്നായിരുന്നു. വിഭവ സമൃദ്ധമായ നാടൻ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഗവർണർക്കായി ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേസമയം ഗവർണറും എസ് എഫ് ഐ ക്കാരും തമ്മിൽ നിരന്തരം വാക്കുതകർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തന്റെ സുരക്ഷയുടെ കാര്യത്തിൽ കേരള പോലീസ് പരാജയമാണ് എന്ന് കേന്ദ്രത്തെ അറിയിച്ച ഗവർണർക്ക് സിആര്‍പിഎഫിനെ ഇറക്കി ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം എത്തുകയായിരുന്നു. അദ്ദേഹം നേരിട്ട് അമിത് ഷായുമായി സംസാരിക്കുകയായിരുന്നു.

അതിനുശേഷം  കേ,ന്ദ്ര മന്ത്രാ,ലയം നേരിട്ട് ഇടപെടുകയും, ഗവര്‍ണര്‍ക്കും രാജ്ഭവനും Z+ സുരക്ഷ(Z+ security) അനുവദിച്ചു. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകള്‍ ഉണ്ടാവും. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്പടി സേവിച്ചു കൊണ്ട് കേരളത്തിലെ നിരത്തില്‍ റോന്ത് ചുറ്റും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *