ആ സംഘടനയെ അമ്മ എന്ന് വിളിക്കരുതെന്ന് പാർവതി ! അത് വെറും ‘എ.എം.എം.എ’ മാത്രമാണ് ! മാസ്സ് മറുപടി നൽകി സുരേഷ് ഗോപി ! വാക്കുകൾ വൈറൽ

നടി ആക്രമിക്കപെട്ടതിന് ശേഷമാണ് അമ്മയിൽ ഏറ്റവുമധികം പൊട്ടിത്തെറികൾ ഉണ്ടായത്. ശേഷം അമ്മയിൽ നിന്നും നിരവധി നടിമാർ രാജിവെച്ച് പുറത്ത് വന്നിരുന്നു. അതിൽ ഒരാളാണ് പാർവതി തിരുവോത്ത്, തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ ശക്തമായി വിളിച്ചുപറയുന്ന ആളാണ് പാർവതി, അതുകൊണ്ട് തന്നെ അതിന്റെ പേരിൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും പാർവതി നേരിട്ടിരുന്നു.

അടുത്തിടെ നടന്ന, ഡബ്ല്യുഎൽഎഫ് വേദിയിൽ പാർവതി അമ്മ  സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. ‘അമ്മ’ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. എപ്പോഴും ആ തിരുത്തൽ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കു‌ടുംബമല്ല.

എന്നാണ് പാർവതി പറഞ്ഞിരുന്നത്. ഞാൻ ആ സംഘടനയെ വിമര്ശിക്കുന്നതിന് കാരണം എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങളാണ് അവിടെ നിന്നും ഉണ്ടായിട്ടുള്ളത്. ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി പറഞ്ഞിരുന്നു.

ഇപ്പോഴിതാ പാർവതിക്ക് ഉള്ള മറുപടി എന്നപോലെ കഴിഞ്ഞ ദിവസം നടന്ന അമ്മ കുടുംബസം​ഗമ വേദിയിൽ സുരേഷ് ​ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർ​ഗീയനായ മുരളിയാണ്. നമ്മുടെയൊക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ എന്ന പേര് അവൻമാരുടെ വീ‌ട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ് ഈ സംഘടനയെന്നും സുരേഷ് ​ഗോപിണ് വേദിയിൽ പറഞ്ഞിരുന്നു.

അതുപോലെ തന്നെ നേതൃത്വം തിരിച്ച് വരണമെന്നും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. ആറ് മാസം മുമ്പ് നമ്മളൊക്കെ ഹൃദയം കാെണ്ട് വോ‌ട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *