എന്റെ കുഞ്ഞ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസ്സായേനെ ! മറ്റൊന്നിനും നികത്താൻ കഴിയാത്ത ഒന്ന് ! സുരേഷ് ഗോപി പറയുന്നു !

മലയാളികൾക്ക് ഒരു സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഏവരും ഏറെ ഇഷ്ടപെടുന്ന ഒരു വ്യക്തികൂടിയാണ് സുരേഷ് ഗോപി. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന അദ്ദേഹം പലപ്പോഴും തന്റെ പ്രിയപെട്ടവരെ കുറിച്ച് വാചാലനാകാറുണ്ട്. അത്തരത്തിൽ അകാലത്തിൽ തനിക്ക് നഷ്ടമായിപോയ തന്റെ ആദ്യ മകൾ ലക്ഷ്മിയെ കുറിച്ച് ഇപ്പോഴും അദ്ദേഹം സംസാരിക്കാറുണ്ട്.   മകളെ കുറിച്ച് എപ്പോൾ സംസാരിച്ചാലും അദ്ദേഹം വളരെ വികാരഭരിതനാകാറുണ്ട്. അത്തരത്തിൽ മകൾ ലക്ഷ്മിയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ആ വാക്കുകൾ ഇങ്ങനെ, എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. തന്റെ ആ മകളുടെ പേരിൽ അദ്ദേഹം നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റ് ന്റെ പേരിൽ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം എന്നാണ് ആരാധകരുടെ കമന്റുകൾ.

1991 ൽ ഒരു  ഓണ കാലത്ത് അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു.  തമ്പി കണ്ണന്താനം സംവിധാനം ചെയ്ത കടലോരക്കാറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ പെട്ടുപോകുകയായിരുന്നു അന്ന് സുരേഷ് ഗോപി. അത് മാത്രമല്ല താൻ ഗുരുസ്ഥാനീയനായി കണക്കാക്കുന്ന സംവിധായകനാണ് തമ്പി കണ്ണന്താനം. തിരക്കുകൾ കാരണം തനിക്ക് ആ ഓണ കാലത്ത് വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. സാധിച്ചിരുന്നില്ല എന്നല്ല, അവർ തന്നെ അതിന് അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം.

എന്റെ കുഞ്ഞ് ജനിച്ച ശേഷം വരുന്ന ആദ്യ ഓണം ആയിരുന്നു അത്, അവളുടെ ചോറൂണ് നേരത്തെ കഴിയുകയും ചെയ്‌തിരുന്നു. ആ ഓണത്തിന് എന്റെ കൈ കൊണ്ട്  മകൾക്ക് ഒരു ഉരുള ഓണ ചോറ് വാരി കൊടുക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ  ഓണത്തിന് പോകാതിരുന്നത് കൊണ്ട്  അവൾക്കത്  കൊടുക്കാൻ കഴിഞ്ഞില്ല, എന്നാൽ തൊട്ടടുത്ത ഒരു  ഓണമുണ്ണാൻ എന്റെ മകൾ ലക്ഷ്മി ഉണ്ടായിരുമില്ല.  അവൾക്കുള്ള ആ ഒരു  ഉരുള അവർ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി എടുത്ത് പറയുന്നു. ഓർമയായ മകൾ ലക്ഷ്മിയുടെ പേരിൽ അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തികൾ ചെയ്യാറുണ്ട്, അതിനു വേണ്ടി ഒരു സംഘടന തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *