ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്, അർഹിച്ചത് ലഭിച്ചില്ല ! സുരേഷ് ഗോപിക്ക് അതൃപ്‌തി !
കഴിഞ്ഞ ദിവസം മൂന്നാം മോദി സർക്കാർ അധികാരത്തിൽ ഏറിയിരിക്കുകയാണ്, അതിൽ മലയാളികൾക്കും ഏറെ അഭിമാനിക്കാൻ ഏവരുടെയും പ്രിയങ്കരനായ സുരേഷ് ഗോപിയും അതുപോലെ ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിമാരായി സ്ഥാനം ഏറ്റിരുന്നു, എന്നാൽ ഇപ്പോഴിതാ തനിക്ക് ലഭിച്ച പദവിയിൽ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന രീതിയിലാണ് വാർത്തയാണ് വരുന്നത്, കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി.
ചരിതം കുറിച്ചുകൊണ്ട്, തൃശ്ശൂരിൽ വിജയം നേടി ബിജെപി കേരളത്തിൽ അകൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. അതേസമയം സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
എൽ ഡി എഫിനെയും യു,ഡി,എഫിനെയും മറികടന്ന് തൃശ്ശൂരിൽ മാധുര്യത്തിൽ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അകൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്.
അതുപോലെ തന്നെ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചത്. സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കാണെന്നാണ് സൂചന. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.
അതുപോലെ തന്റെ വരുമാനത്തിന് വേണ്ടി തനിക്ക് സിനിമ ചെയ്യണമെന്നും, അതിനാൽ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും തന്നെ മാറ്റണമെന്നു ബിജെപി നേതൃത്വതത്തോട് അപേക്ഷിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു, താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട് എന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
Leave a Reply