ഒരു നല്ല മനസിന്റെ ഉടമക്ക് മാത്രമേ ഒരു നല്ല മനുഷ്യനാകാൻ കഴിയും ! ആ പൊടി കുഞ്ഞുമായി അവർ അദ്ദേഹത്തിന് നന്ദി പറയാൻ എത്തി ! കുറിപ്പ്

സുരേഷ് ഗോപി എന്ന വ്യക്തി എന്നും നമ്മളെ വിസ്‍മയിപ്പിച്ചുള്ള ആളാണ്, അത് അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ട് മാത്രമല്ല. ചെയ്യന്ന കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് കൂടിയാണ്. പണം ഉള്ളവർ അത് അവരുടെ സുഖത്തിന് വേണ്ടി മാത്രം വിനയോഗിക്കുന്നവർ മാത്രമായിരുന്നു ഈ ഭൂമിയിൽ എങ്കിൽ ഈ ലോകം തന്നെ നശിച്ചു പോകുമായിരുന്നു, പക്ഷെ വളരെ കുറച്ചുപേർക്കെങ്കിലും അതിൽ ഒരു വീതം ദുരിതം അനുഭവിക്കുന്നവർക്ക് നൽകാനുള്ള മനസ് കൂടി ഈശ്വരൻ നൽകാറുണ്ട്, അത്തരത്തിൽ ഒരാളാണ് സുരേഷ് ഗോപി. സ്വന്തം സമ്പാദ്യത്തിൽ നിന്നും ഒരു വീതം അദ്ദേഹം കാരുണ്യ പ്രവർത്തങ്ങൾക്ക് മാറ്റി വെക്കാനാണ് പതിവ്..

അത്തരത്തിൽ ഇപ്പോൾ ഒരു നേർകാഴ്ചയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.  അദ്ദേഹത്തിന്റെ നന്മയെ നേരിൽകണ്ട് ആ കാഴ്ച മനസ് നിറച്ചു എന്ന് പി[അരഞ്ഞുകൊണ്ട് സിനിമ പ്രവർത്തകൻ സഞ്ജയി പടിയൂർ എന്ന വ്യക്തി പങ്കളുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞുങ്ങളോട് അദ്ദേഹത്തിനുള്ള വാത്സല്യം അത് നമ്മൾ പലർക്കും അറിവുള്ളതാണ്. അത്തരത്തിൽ ഒരു പിഞ്ചു കുഞ്ഞിന് ആരോഗ്യപരമായി വളരെ മോശം അവസ്ഥയിൽ എത്തുകയും, ആ കുടുബം സഹായത്തിക്കാനായി ലോകത്തോട് കരഞ്ഞ് അപേക്ഷിച്ചപ്പോൾ കൈത്താങ്ങായി മാറിയത് വേറെ ആരുമല്ല, അത് ആ മനുഷ്യനാണ് സുരേഷ് ഗോപി.

അദ്ദേഹത്തിന്റെ ഇടപെടൽ കാരണം വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ ആ പൊടി കുഞ്ഞുവായി അവർ അദ്ദേഹത്തെ നേരിൽ കണ്ട് നന്ദി പറയാനാണ് എത്തിയ ആ നിമിഷം സുരേഷ് ഗോപി എന്ന നടൻ ആകാശത്തോളം ഉയർന്നു നിൽക്കുന്ന ഒരു പ്രപഞ്ച ശക്തിയാണോ എന്ന് തോന്നിപോയി, ആ നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത്, വലിയൊരു ഭാഗ്യമായി കാണുന്നു.

സഞ്ജയി പടിയൂറിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ. ചില നേർക്കാഴ്ചകൾ…. സുരേഷേട്ടനെ ഒന്ന് കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട്, അതിൽ  സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഒരുപാട് കോളുകൾ.  ഇന്നും ആ വിളികൾ തുടരുന്നു. വിളിക്കുന്ന എല്ലാവർക്കും  ചേട്ടനോട്   ചോദിച്ച്   മറുപടിയും കൊടുക്കുന്നുണ്ട്. അത്തരത്തിൽ  കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച്  അച്ചനും അമ്മയും ഒപ്പം ഒരു കൊച്ചു കുഞ്ഞും കൂടി ചേട്ടനെ കാണാൻ വന്നു.

അത് വേറെ ആറുമായിരുന്നില്ല,  കോവിഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന  സമയം ആരോഗ്യനില ഗുരുതവസ്ഥയിലായ ഒരു കുഞ്ഞ്, സഹായിക്കാനായി അവർ ലോകത്തോട് ആ കരങ്ങൾ നീട്ടിയപ്പോൾ ആ കൈകളിൽ ഭദ്രമായി പിടിച്ചത് സുരേഷ് എട്ടനാണ്. അവരെ കുവൈറ്റിൽ നിന്നും പ്രത്യേക എയർ ഫോഴ്സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് AIMS ൽ സർജറി നടത്തി രക്ഷപെടുത്തുകയായിരുന്നു.  ആ കുഞ്ഞിന്റെ വാർത്ത നമ്മളിൽ ചിലരെങ്കിലും പത്രങ്ങളിൽ വായിച്ചറിഞ്ഞിരിക്കും. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്… അവരോടുള്ള ചേട്ടൻ്റെ സ്നേഹം നേരിൽ കണ്ടവനാണ് ഞാൻ.

അവരും അദ്ദേഹത്തിനെ നേരിൽ ഒരു നോക്ക് കണ്ട് ഷൂട്ടിങ്ങിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി, കാരണം ‘ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും’ എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു. എന്നത്തേയും പോലെ ആ കുഞ്ഞിനും കുറച്ച് സമ്മാനങ്ങൾ നൽകാനും അദ്ദേഹം മറന്നില്ല. ഒരു നല്ല മനസ്സിൻ്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ, അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്.  ഇതെൻ്റെ നേർക്കാഴ്ചയാണ്  ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ നന്ദി പറയാനാണ് എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *