എന്റെ അനിയത്തികുട്ടിയുടെ വിവാഹംപോലെ നടത്തിക്കൊടുക്കും ! സാറിനെ കണ്ടു വിഷമങ്ങൾ പറയണമെന്ന് കരുതിയിരുന്ന സമയത്താണ് അദ്ദേഹം എന്നെ കാണാൻ എത്തുന്നത് ! സന്തോഷം അറിയിച്ച് ധന്യ !

സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാറിനും അപ്പുറം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന നന്മയുള്ള ഒരു മനസിന് ഉടമ കൂടിയാണ് അദ്ദേഹം, രാഷ്ട്രീയപരമായി സുരേഷ് ഗോപിയെ പലരും വിമർശിക്കാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കൈക്കുഞ്ഞുമായി ഗുരുവായൂർ അമ്പല നടയിൽ  മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ അവസ്ഥ സുരേഷ് ഗോപി കാണുകയും, ശേഷം അദ്ദേഹം ഗുരുവായൂരിലെത്തി ധന്യയെ കാണുമെന്നും, തന്റെ മകളുടെ വിവാഹ ആവശ്യത്തിനുള്ള മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്നും  സുരേഷ് ഗോപി പറഞ്ഞിരുന്നു.

അദ്ദേഹം പറഞ്ഞത് പോലെ തന്നെ ഇന്നിതാ ഗുരുവായൂരിലെത്തി ധന്യയെ കണ്ടിരിക്കുകയാണ് സുരേഷ് ഗോപി, കോഫി വിത്ത് എസ് ജി വേ​ദിയിൽ എത്തിയാണ് ധന്യ സുരേഷ് ​ഗോപിയെ കണ്ടത്. കുഞ്ഞും കൂടെയുണ്ടായിരുന്നു. മകളുടെ കല്യാണത്തിന് വേണ്ട മുല്ലപ്പൂവിന്റെ മുഴുവൻ ഓർഡറും ധന്യയ്‌ക്ക് നൽകുമെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ആവശ്യമായ മുല്ലപ്പൂവിന്റെ വിശദാംശങ്ങളും സുരേഷ് ​ഗോപി ധന്യയോട് പങ്കുവെച്ചു. ഒപ്പം വിവാഹത്തിന് തലേദിവസം രാത്രീ തന്നെ എത്തിക്കാൻ മറക്കല്ലേയെന്നും ധന്യയെ ഓർമിച്ചു.

ധന്യക്ക് പൂവിന്റെ ഓർഡർ നൽകിയത് മകളുടെ മാം​ഗല്യത്തിലേക്ക് ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹം കൂടുതലായിട്ട് വരും എന്ന് വിചാരിച്ചാണ്, ഞാൻ ധന്യക്ക് വെറുതെ കാശ് കൊടുക്കുന്നതല്ല. അതിൽ അവരുടെ അധ്വാനം വരും. ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണ്. പക്ഷെ അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ല. കുഞ്ഞിനെ നോക്കാൻ ആരുമില്ല. കുഞ്ഞിനെ വീട്ടിൽ അടച്ചിട്ട് ഇറങ്ങി എന്തെങ്കിലും സംഭവിച്ചാൻ ഇതേ സമൂഹം അവരെ കുറ്റം പറയില്ലേ സുരേഷ് ​ഗോപി ചോദിച്ചു.

ജീവിതമാർഗത്തിന് വേണ്ടി ആ  കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇറങ്ങുമ്പോൾ എന്താണ് ഉത്തരവാദിത്വം എന്ന് കുഞ്ഞിന്റെ ചോരയിൽ ലയിച്ച് ‌ചേരും. ഇത് കാണുന്ന ഒരുപാട് മക്കൾക്ക് അവരുടെ അമ്മമാരോടുള്ള സ്നേഹവും വർദ്ധിക്കും. സ്നേഹമാണ് മൂല്യ വർദ്ധിതമായി ജന ഹൃദയങ്ങളിൽ ഉണ്ടാകേണ്ടത്. സ്നേഹത്തിനുള്ള സന്ദേശമായിട്ടാണ് ഇത് കാണുന്നത് സുരേഷ് ​ഗോപി പറഞ്ഞു.

അതുപോലെ തന്നെ സുരേഷ് ഗോപിയെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം ധന്യയും പങ്കുവെച്ചു, ധന്യയുടെ ആ വാക്കുകൾ ഇങ്ങനെ,  സാറിന്റെ മകളുടെ കല്യാണത്തിന് 200 മൂളം മുല്ലപ്പൂവും നൂറുളം പിച്ചിപ്പുവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധന്യ പറഞ്ഞു. വാഴനാരിൽ കെട്ടി പതിനാറാം തീയതി രാത്രി തന്നെ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു തരാമെന്ന് സാറ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത സന്തോഷം.. ധന്യ പറഞ്ഞു. കുറേക്കാലമായി സാറിനെ കാണണം സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചതാണ്. പക്ഷെ നടന്നില്ല. ഇപ്പോൾ സാറായി ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു. ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണം നടത്തുന്നത് പോലെ അത് നടത്തിക്കൊടുക്കും സന്തോഷത്തൊടെ ധന്യ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *