വലിയ തുക പ്രതിഫലം ചോദിക്കുന്ന താരങ്ങൾ ഇനി വീട്ടിലിരിക്കും ! നിർമ്മാതാക്കൾ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത് ! സുരേഷ് കുമാർ പറയുന്നു !

മലയാള സിനിമ നേരിടുന്നത് കാര്യമായ സാമ്പത്തിക പ്രതിസന്ധിയാണ് എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ആളാണ് സുരേഷ് കുമാർ.  സിനിമ പരാജയപ്പെട്ടാലും സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിക്കുകയാണ്. ഇവിടെ അവർക്ക് മാത്രം ജീവിച്ചാൽ പോരെന്നും സുരേഷ് കുമാർ പറയുന്നു. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല’. സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.

എന്നും അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അമിതമായി പ്രതിഫലം വാങ്ങുന്ന താരങ്ങളെ വീട്ടിലിരുത്താനാണ് തീരുമാനം എന്നാണ് അദ്ദേഹം പറയുന്നത്. ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അതും കൂടെ മനസ്സിലാക്കുക. ഒരു നടനും ഇവിടെ ആവശ്യമുള്ളവരല്ല. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്

ഇത് എല്ലാവർക്കും കൂടിയുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നിൽക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയിൽ രക്ഷപ്പെടൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും. നിവൃത്തിയില്ലാത്തത് കൊണ്ട് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിന്റെ മകൾ കീർത്തിയുടെ പ്രതിഫലവും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയാണ് കീർത്തി. ഒരു സിനിമക്ക് താരം വാങ്ങുന്നത് കോടികളാണ്. ഇപ്പോഴിതാ, കീർത്തിയുടെ സ്വത്ത് വിവരങ്ങളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. 2022 ലെ കണക്കനുസരിച്ച് കീർത്തി സുരേഷിന്റെ ആസ്തി ഏകദേശം 4 മില്യൺ ഡോളർ ആണെന്നാണ് റിപ്പോർട്ട്, അതായത് ഇന്ത്യൻ രൂപ 30 കോടി. സാധാരണ ഗതിയിൽ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് കീർത്തി വാങ്ങുന്നത്. എന്നാൽ നാനിക്കൊപ്പം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയിൽ നാല് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ട് ഉണ്ടായിരിന്നു.

എന്നാൽ ദേശീയ അവാർഡും ഒടുവിൽ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാൽ കാര്യമായ ഹിറ്റൊന്നും കീർത്തിക്കില്ല. കീർത്തി ഇത്രയും പ്രതിഫലം കൂട്ടിയതിൽ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. അതേസമയം തമിഴ്, തെലുങ്ക് സിനിമകൾ ബി​ഗ് ബജറ്റിലൊരുങ്ങുന്നവയാണെന്നും, കീർത്തി മലയാളത്തിൽ അത്രയും പ്രതിഫലം വാങ്ങാറില്ല എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *