മോഹൻലാലിന് എത്ര കോടികൾ വേണമെങ്കിലും കൊടുക്കാം കാരണം ലാൽ അഭിനയിക്കുന്നത് കാണാനാണ് ജനം തിയറ്ററിൽ കയറുന്നത് ! സുരേഷ് കുമാർ പറയുന്നു !

മലയാള  ഇപ്പോൾ താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ വലിയ ചർച്ചകൾ നടക്കുന്ന സമായാണ്. നിർമ്മാതാവ് സുരേഷ് കുമാറാണ് ഏറ്റവും കൂടുതൽ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഇനി വലിയ തുക പ്രതിഫലം ചോദിക്കുന്ന താരങ്ങൾ വീട്ടിലിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അടുത്തിടെ വരെ മലയാള സിനിമ രംഗത്ത് റിലീസ് ചെയ്ത സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.

രണ്ടാം കിട അഭിനേതാക്കൾ പോലും ഇപ്പോൾ വലിയ തുകയാണ് പ്രതിഫലം ചോദിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ സൂപ്പർ താരങ്ങൾ അവരുടെ ചിത്രങ്ങൾ പരാജയപ്പെട്ടാലും അവരുടെ പ്രതിഫലത്തിൽ ഒരു കുറവും കാണിക്കുന്നില്ല എന്നും, അവരുമാത്രം പണം സമ്പാദിച്ചാൽ മതിയോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ കുറച്ചുനാൾ മുമ്പ് അപർണ്ണ ബാല മുരളി നടിമാർക്ക് പ്രതിഫലം വളരെ കുറവാണ് എന്നും നടിമാർക്കും നടന്മാർക്കും ഒരേ പ്രതിഫലം നൽകണം എന്നും പറഞ്ഞിരുന്നു.

ഇതിനെതിരെ സംസാരിച്ചുകൊണ്ട് അന്ന് സുരേഷ് കുമാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, . ഇത്രയും സിനിമകൾ നിർമ്മിച്ച ഒരാളായ ഈ ഞാൻ പോലും അതിനോട് യോജിക്കില്ല. അപർണ ബാലമുരളി അവരുടെ സ്വന്തം മികവുകൊണ്ട് സിനിമകൾ വിജയിപ്പിക്കട്ടെ. അപ്പോൾ അവർക്കും മോഹൻലാലിന്റെ അതേ പ്രതിഫലം ഞങ്ങൾ നൽകാം.  സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നത്. ഇന്ന് ഈ നിമിഷംവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മോഹൻലാലാണ്.

എന്ന് കരുതി ലാലിൻറെ പ്രതിഫലം അല്ല അമിതാഫ് ബച്ചനും, ഷാരൂഖാനും വാങ്ങുന്നത്. എന്തിന് വിജയ് വാങ്ങുന്ന പ്രതിഫലം പോലും മോഹൻലാലിന് നൽകില്ല. കേരളം ചെറിയൊരു വിപണിയാണ്. ഇവിടെ പടം ഹിറ്റ് ആയാൽ പരമാവധി 50-75 കോടി രൂപയുടെ ബിസിനസ് മാത്രമെ നടക്കൂ. ഹിന്ദിയിൽ ഷാരൂഖാൻ വാങ്ങുന്ന 200 കോടി അല്ല നടി ഐശ്വര്യ റായിക്ക് അവിടെ നൽകുന്നില്ല എന്നും സുരേഷ് കുമാർ പറയുന്നു. മോഹൻലാൽ ചെയ്യുന്ന നന്മകൾ ആരും കാണുന്നില്ല. അദ്ദേഹം കൂടുതൽ പ്രതിഫലം വാങ്ങുന്നുണ്ടെകിൽ അതുകൊണ്ട് തന്നെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. അത് പക്ഷെ പറഞ്ഞ് നടക്കുന്നില്ല എന്ന് മാത്രം. ഒരു നല്ല സിനിമ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ അദ്ദേത്തിനുള്ളു എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *