അന്ന് തെരുവിൽ നിന്നും പുതുജീവൻ നൽകിയ ആ കുട്ടിയെ കാണാൻ രണ്ടുപതിറ്റാണ്ടിനു ശേഷം സുരേഷ് ഗോപി എത്തി ! വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ആരാധകർ !

സുരേഷ് ഗോപി എന്ന മനുഷ്യനെ അടുത്തറിയുന്നവർ എല്ലാവരും ഒരുപോലെ പറയുന്നു, ഒരു പച്ചയായ മനുഷ്യസ്‌നേഹി.  സാധുവായ മനുഷ്യൻ. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി പലർക്കും അദ്ദേഹത്തോട് എതിർപ്പുണ്ടെങ്കിലും ഏവരും ഒരുപോലെ സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒരു നടനാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഒരു സലൂട്ടിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് ഏറെ വൈകാരികമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരള ജനത.

വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു  ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപി വീണ്ടും എത്തിയപ്പോള്‍ കണ്ടത് വികാരഭരിതമായ രംഗങ്ങള്‍. അന്ന് അദ്ദേഹം ശുപാര്‍ശ ചെയ്ത കത്തിലാണ് ജനസേവ ശിശുഭവന്‍ ആ നാലു വയസുകാരിക്ക് അഭയകേന്ദ്രമാകുന്നത്. വർഷങ്ങൾക്ക് ശേഷം തന്റെ രക്ഷകനെ കണ്ടപ്പോൾ  അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയായിരുന്നു ശ്രീദേവി. താന്‍ ദൈവത്തെ പോലെ കാണുന്ന താരം തന്റെ മറ്റൊരു ബുദ്ധിമുട്ടറിഞ്ഞതും വീണ്ടും കരുതലായ്, സ്നേഹമായ് അരികിലേക്ക് എത്തിയതോടെ, അതിരുകള്‍ക്കുമപ്പുറം ആയിരുന്നു അവളുടെ സന്തോഷം.

അന്ന് കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മോളെ എന്ന് അദ്ദേഹം പറയുമ്പോൾ ഓർമ്മകൾ മറിച്ചു നോക്കികൊണ്ട് അവൾ വീണ്ടും വിതുമ്പുകയായിരുന്നു. ഒരുനിമിഷം അവര്‍ അച്ഛനും മകളുമായി.  ആ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ആ മകൾക്ക് നല്കാൻ മധുര പലഹരങ്ങളുമായിട്ടാണ് അദ്ദേഹം എത്തിയത്. ആ പൊതി തുറന്ന് അതിലെ പലഹരങ്ങൾ ശ്രീദേവി തനറെ മകളായ ശിവാനിക്ക് നൽകിയപ്പോൾ ഒരു ഒരു മുത്തച്ഛനെപോലെ അദ്ദേഹം അത് നോക്കി നിന്നു.

പ്രസവിച്ച ഉടന്‍ അമ്മ തെരുവില്‍ ഉപേക്ഷിച്ച ശേഷം, തങ്കമ്മ എന്ന 80 വയസുള്ള നാടോടി സ്ത്രീ അവളെ മകളായി ഏറ്റെടുക്കുകയും, ശേഷം അവൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തങ്കവ മരണപ്പെടുകയും, ശേഷം ആ കുഞ്ഞ് ഭിക്ഷാടന സംഘത്തിന്റെ കയ്യിൽ അകപ്പെടുകയും    അവിരുടെ കയ്യില്‍ അകപ്പെട്ട ശ്രീദേവിയെ സുരേഷ് ഗോപിയും മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനും ചേർന്ന് രക്ഷിച്ച്. ഒരു പുതു ജീവൻ നൽകുകയായിരുന്നു. ഇന്നവള്‍ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പരിപാടികള്‍ക്കായ് തിരിച്ചപ്പോള്‍ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ട് ഉടന്‍തന്നെ തൃപ്പൂണിത്തുറയിലെ സ്വാമിയുടെ കടയില്‍ നിന്നും കുറച്ച്‌ പലഹാരവുമായി അവള്‍ക്ക് അരികിലേക്ക് എത്തുകയായിരുന്നു. സുരേഷ് ഗോപി.

ഈ കൂടി കാഴ്‌ചയിൽ അവൾ ഇപ്പോഴത്തെ തനറെ പല സങ്കടങ്ങളും ഒരു അച്ഛനോട് എന്നപോലെ അദ്ദേഹത്തോട്  പറയുന്നുണ്ടായിരുന്നു. എല്ലാത്തിനും പരിഹാരങ്ങൾ കാണാം എന്ന വാക്കും കൊടുത്ത ശേഷമാണ് അദ്ദേഹം അവിടെ നിന്നും ഇറങ്ങിയത്. കാവശേരി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അതിനോട് ചേര്‍ന്ന് ഫാന്‍സി സ്റ്റോറുമുണ്ട്, വാടക വീട്ടിലെ താമസം, വീട് നമ്പർ ഇല്ലാത്തതുകൊണ്ട് റേഷൻകാർഡുമില്ല, ഈ സങ്കടങ്ങൾക്ക് അദ്ദേഹം പരിഹാരം കാണും എന്ന വിശ്വാസത്തിലാണ് ആ കുടുംബം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *