സുരേഷ് ഗോപി ഗംഭീരമായി അഭിനയിച്ചത് സുകുമാരന് പിടിച്ചില്ല ! എല്ലാവരുടെയും മുന്നിൽ വെച്ച് സുരേഷ്‌ ഗോപിയെ പരസ്യമായി അപമാനിക്കുകയായിരുന്നു !

മലയാളത്തിൽ ഇന്നും കുടുംബ പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച സംവിധായകനാണ് വി എം വിനു.   അഞ്ചര കല്യാണം, പല്ലാവൂർ ദേവനാരായണൻ, ബാലേട്ടൻ അങ്ങനെ നെല്ല് ചിത്രങ്ങൾ. എന്നാൽ തനറെ സിനിമ ജീവിതത്തിൽ ചില നടൻമാരുടെ ഈഗോ താൻ നേരിയ കണ്ടറിഞ്ഞതാണ് എന്നും അത്തരത്തിൽ ഒരു സംഭവം ഇന്നും തന്റെ ഓർമയിൽ നില നിൽക്കുന്നു എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യൂഇയര്‍.

കുടുംബ പ്രേക്ഷകർക്കിടയിൽ  ഇപ്പോഴും ഹിറ്റാണ് ആ ചിത്രം. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണത്തിന് ചില സംഭവങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് അദ്ദേഹം. സൂപ്പർ താരങ്ങൾ ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്. ജയറാം, സുരേഷ് ഗോപി, സുകുമാരൻ, ബാബു ആന്റണി, ഉർവശി തുടങ്ങിയ താരങ്ങളെ കൂടാതെ താര റാണി സിൽക്‌സ്മിതയും ചിത്രത്തിൽ ഉണ്ടായിരുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

ആ സിനിയുടെ അണിയറയിലും നടന്നത്  സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. ആ പ്രശ്നത്തിന് പ്രധാന കാരണം ആ സിനിമയിലെ രണ്ട്  മുൻനിര താരങ്ങളും, അവർക്കിടയിലെ ഈഗോ ക്ലാഷ് അന്ന് ആ സെറ്റിനെ മുഴുവൻ ബാധിച്ചു,  അവർക്കിടയിലെ എന്ന് പറയാൻ പറ്റില്ല. അതിൽ ഈഗോ പുറത്ത് വന്നത് ഒരു നടന് മാത്രമാണ്. സുകുമാരന്, ആ സമയത്ത് ചിത്രീകരണം നടക്കുന്നത് ഊട്ടിയിലെ റാണി പാലസിൽ ആയിരുന്നു. ഇന്നത്തെ ഷൂട്ടിങ് രീതി ആയിരുന്നില്ല അന്നൊക്കെ, ഇന്ന് മിക്ക താരങ്ങൾക്കും കാരവൻ ഉണ്ട്, അവരുടെ ഷൂട്ട് തയ്യാറാകുമ്പോൾ മാത്രം വരും അഭിനയിക്കും തിരികെ പോകും.

പക്ഷെ അന്നൊക്കെ എലാവരും ഷൂട്ടിംഗ് സമയത്ത് ഒരുമിച്ചാണ് ഇരിക്കുന്നതും, എലാവരും എപ്പോഴും സെറ്റിൽ തന്നെ ഉണ്ടാകും. ആ സമയത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. ചിത്രത്തിൽ  സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍.  ക്ലൈമാക്സ്  ഷൂട്ട് ചെയ്യുന്നതിന് മുമ്പായി ഈ സീനിന്റെ റീഹേഴ്സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. പക്ഷെ റിഹേഴ്സലിനിടെ സുരേഷ് ഗോപിയുടെ കുറച്ച്‌ ഡയലോഗുകള്‍ ഇടക്കൊക്കെ തെറ്റി പോകുന്നുണ്ട്.

ആ സമയത്താണ് ഞാൻ ഈ നടന്മാരുടെ ഈഗോ പുറത്ത് വരുന്നത് നേരിട്ട് കാണുന്നത്. പറയാതിരിക്കാൻ കഴിയില്ല സുരേഷ് ഒരു അസാധ്യ പെർഫോർമർ ആണ്, പുള്ളി തന്റെ ഡയലോഗുകൾ പറഞ്ഞ് നടന്ന് വരികയാണ് അപ്പോൾ പെട്ടെന്ന് സുകുമാരൻ സുരേഷിനോട് ചോദിച്ച് താന്‍ എന്താടോ ശിവാജി ഗണേശനോ, താനെന്താടോ   ഇങ്ങനെ ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്. അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച്‌ സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. അത് അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു. അദ്ദേഹം ആകെ വല്ലാതെയായി അപ്പോൾ തന്നെ  ആ മുറിയിൽ നിന്നും പുത്തേക്ക് പോയി  ആരും കാണാതെ സുരേഷിൻറെ ആ തേങ്ങൽ ഞാൻ കേട്ടിരുന്നു.

അന്ന് അഭിനയത്തിന്റെ കാര്യത്തിൽ മറ്റു നടന്മാരെക്കാളും മുൻ നിരയിൽ നിൽക്കുന്ന ആളാണ് സുരേഷ്, ഒരുപക്ഷെ  ആ ഈഗോ ആയിരിക്കാം സുകുവേട്ടനെ കൊണ്ട് അപ്പോൾ അങ്ങനെ പറയിപ്പിച്ചത്തെന്ന് തോന്നുന്നു, ഏതായാലും പിന്നീട് അദ്ദേഹം തന്നെ താനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സുരേഷിനെ സമാധാനിപ്പിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ ആ സമയത്ത് തന്നെ ഉർവശി ബോധംകെട്ട് വീഴുകയും ചെയ്തിരുന്നു  എന്നും വിനു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *