ഒടുവിൽ ആ രഹസ്യം ഇഷാനും സൂര്യയും തുറന്ന് പറയുന്നു ! ഞങ്ങളുടെ ആദ്യ രാത്രി പലരെയും ചിന്തിപ്പിച്ചിരുന്നു ! കണ്മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് !

ട്രാൻസ് കമ്മ്യൂണിറ്റിയെ അംഗീകരിക്കുന്നതിൽ മലയാള സമൂഹം  മറ്റുള്ളവരെ അപേക്ഷിച്ച് ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്.  അവർക്ക് അനുകൂലമായി പല നിയമവ്യവസ്തിയും ഇപ്പോൾ  നടപ്പാക്കികൊണ്ടിരിക്കുകയാണ്. ട്രാൻസ്  വിഭാഗത്തിൽ പെട്ട സൂര്യയും ഇഷാനും ഇപ്പോൾ മലയാളികൾക്ക്  വളരെ പ്രിയപെട്ടവരാണ്. ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്ബതികളാണ് ഇവർ. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇവർ ഇരുവരും . ഒരുപാട് നാളത്തെ ആഗ്രഹം കാത്തിരിപ്പ് സ്വപ്‌നം എന്നിവയാണ് ഇപ്പോൾ സഫലമാകാൻ പോകുന്നത്.

അതെ ആ രഹസ്യം ഇവർ തുറന്ന് പറഞ്ഞിരിക്കുകയാണ്. രണ്ട് പേരും തങ്ങളുടെ  ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. സൂര്യ ഭർഭിണിയാണ്. കൂടാതെ ജീവിതത്തിൽ നേരിട്ട പല വെല്ലുവിളികളെ കുറിച്ചും ഇവർ പറയുന്നുണ്ട്, അതിൽ സൂര്യ പറയുന്നത് ഒരുപാട് ആണുങ്ങൾ  ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് എന്റെ ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി.

പിന്നെ നല്ല സൗഹൃദം ഉണ്ടായിരുന്നു അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. ശക്തമായ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ ഞങളുടെ വിവാഹത്തെ പലരും എതിർത്തിരുന്നു. ട്രാന്‍സ് മെന്‍ ആയിട്ടുള്ള ആളല്ലേ, എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ പലരും ചോദിച്ചിരുന്നു.

പക്ഷെ ഈ പറഞ്ഞ ആണുങ്ങൾ എല്ലാം എന്നോട് പറഞ്ഞിരിക്കുന്നത് എനിക്കല്ലേ അറിയാവുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു. കൂടാതെ മറ്റൊരുപാട് പേര് പരിഹസിച്ചിരുന്നു. ഇവറ്റകളുടെ പ്രണയമൊക്കെ മൂന്ന് മാസങ്ങൾ മാത്രമേ കാണുകയുള്ളു എന്ന്  ഈ പറഞ്ഞവരുടെ മുന്നിലാണ് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങള്‍ക്കൊരു ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്ബോള്‍ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു.

പലർക്കും ഞങ്ങളുടെ സ്വകാര്യം കാര്യങ്ങൾ അറിയാനാണ് താല്പര്യം. വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. ”നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച്‌ അത് ഒരുപാട് സന്തോഷമാണ് നല്‍കിയത്. കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. എന്നാൽ ഇനി അവർക്ക് സന്തോഷത്തിന്റെ നാളുകളാണ്….

 

 

Leave a Reply

Your email address will not be published. Required fields are marked *