ഒരു സമയത്ത് സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ നടി സുവർണ മാത്യുവിനെ ഓർമയില്ലേ ! നടിയുടെ ഇപ്പോഴത്തെ ജീവിതം !!

ചില നടിമാരെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട്  ചിത്രങ്ങൾ ഒന്നും ചെയ്യണമെന്നില്ല, മികച്ച കഥാപാത്രങ്ങൾ ആണെങ്കിൽ അത് ഒരെണ്ണം തന്നെ ധരാളമാണ്. അതുപോലെ തന്നെ സിനിമ രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയത്താകും അവർ വിവാഹിതരായി സിനിമ ഉപേക്ഷിച്ച് പോകുന്നത് ശേഷം കുടുംബമായി വിദേശത്ത് എവിടെയെങ്കിലും സെറ്റിലാകുന്ന ഒരു രീതിയാണ് പൊതുവെ നമ്മൾ കണ്ടുവരുന്നത്. അത്തരത്തിൽ ഇപ്പോൾ വളരെ പെട്ടന്ന് സിനിമ രംഗത്തുനിന്നും അപ്രത്യക്ഷ ആയ നടി സുവർണ മാത്യുവിനെ തിരഞ്ഞ് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

സുവർണ ഒരു മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല,   കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ച് വളർന്ന ആളാണ് സുവർണ. സിനിമയുമായി കുടുംബത്തിലെ ആർക്കും തന്നെ ഒരു ബന്ധമുണ്ടായിരുന്നില്ല. പക്ഷെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുള്ള സുവർണ 1992ൽ മിസ് കേരളയായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സിനിമയിലേക്കുള്ള വഴി സുവർണയ്ക്ക് തുറന്ന് കിട്ടിയത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയിൽ സുവർണ അഭിനയിച്ചിരുന്നു.

മോഹൻലാൽ ചിത്രം  അങ്കിൾ ബൺ ആയിരുന്നു താരത്തിന്റെ  രണ്ടാമത്തെ ചിത്രം. ചിത്രത്തിൽ  ലാലിനോടൊപ്പമുള്ള  താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. പിന്നീട് സുവർണ അഭിനയിച്ച സിനിമകൾ കിലുക്കം, കിലുക്കാംപെട്ടി എന്നിവയായിരുന്നു. കിലുക്കാപെട്ടിയിൽ അതിഥി വേഷമായിരുന്നു. ശേഷം കൗരവർ, മാന്യൻമാർ തുടങ്ങിയ സിനിമകളിലും സുവർണ അഭിനയിച്ചിട്ടുണ്ട്.

അതിനു ശേഷം വീണ്ടും ഒരുപിടി മലയാള ചിത്രങ്ങൾ സുപർണയുടേതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശ ദൂത്, സ്ഥലത്തെ പ്രധാന പയ്യൻസ്. മഴതുള്ളി കിലുക്കം, നേരറിയാൻ സി ബി ഐ എന്നിങ്ങനെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഏറ്റവും ഒടുവിലായി  റിലീസ് ചെയ്ത സുവർണയുടെ മലയാള ചിത്രം ഷംന കാസിം നായികയായി എത്തിയ ചട്ടക്കാരിയായിരുന്നു.

ചിത്രത്തിൽ   മാർ​ഗരറ്റ് എന്ന കഥാപാത്രത്തെയാണ് സുവർണ അവതരിപ്പിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തിളങ്ങാൻ നടിക്ക് സാധിച്ചു, അതും  സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രമുഖിയിൽ. മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖിയിലാണ് സുവർണ രജനികാന്തിനൊപ്പം അഭിനയിച്ചത്. ചിത്രത്തിൽ വടിവേലുവിന്റെ ഭാര്യ ആയിട്ടാണ് സുവർണ എത്തിയത്. ഇരുവരുടേയും നർമരം​ഗങ്ങൾ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തായ് മനസായിരുന്നു തമിഴിൽ സുവർണ അഭിനയിച്ച ആദ്യ സിനിമ. കൂടാതെ സീരിയൽ തെലുങ്ക് ചിത്രങ്ങൾ എന്നിങ്ങനെ സൗത്തിന്ത്യ അറിയപ്പെടുന്ന നടിയായി മാറാൻ സുവർണക്ക് സാധിച്ചിരുന്നു.

ഏതൊരു നടിക്കും സ്വാഭാവികമായി സംഭവിച്ച മാറ്റം തന്നെയാണ് സുവർണയുടെ ജീവിതത്തിലും സംഭവിച്ചത്. 2003ൽ ആയിരുന്നു സുവർണയുടെ വിവാഹം. ജോർജാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം ലയൺ അടക്കമുള്ള സിനിമകൾ സുവർണയുടേതായി റിലീസിനെത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്നും സുവർണ വിട്ടുനിന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ഫിലാഡൽഫിയയിലാണ് സുവർണയുടെ താമസം. കുടുംബത്തോടൊപ്പം വളരെ സന്തുഷ്ട ജീവിതം നയിക്കുന്ന താരം ഇപ്പോൾ അഭിനയ മേഖല പൂർണമായും ഉപേക്ഷിച്ചു.  പക്ഷെ താരം ഇൻസ്റ്റ​ഗ്രാമിൽ സജീവമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *