
ലാൽ സാർ ജ്യൂസ് കുടിച്ച അതേ ഗ്ലാസ്സിൽ എനിക്കും ജ്യൂസ് കുടിക്കാൻ സാധിച്ചത് മഹാ ഭാഗ്യമാണ് ! അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സ്വാസിക. കരിയറിന്റെ, തുടക്കം മുതൽ തന്നെ ബോൾഡായ കഥാപാത്രങ്ങൾ ചെയ്തിരുന്ന സ്വാസിക ഇതിനോടകം മികച്ച ഒരുപിടി സിനിമകളുടെ ഭാഗമായി മാറുക ആയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ചതുരത്തിൽ വളരെ മികച്ച പ്രകടനമാണ് സ്വാസിക കാഴ്ചവെച്ചത്. അതുപോലെ തന്നെ നടിയുടെ പല തുറന്ന് പറച്ചിലുകളൂം ഏറെ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ മുമ്പൊരിക്കൽ സ്വാസിക പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള നടിയുടെ അനുഭവമാണ് സ്വാസിക പറയുന്നത്. ഇട്ടിമാണി എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി അഭിനയിച്ചത്. മിക്ക ദിസവങ്ങളിലും ഒരു മണി ഒക്കെ കഴിയുമ്പോൾ ഞങ്ങളിൽ പലരും പറഞ്ഞ് തുടങ്ങും ഇന്ന് ഇനി ഷൂട്ടിങ് വേണോ എന്നൊക്കെ, ചോദിച്ച് തുടങ്ങും. പക്ഷെ ലാൽ സസ്യ എങ്ങനെ എങ്കിലും ആ സീൻ തീർക്കണം എന്ന ചിന്തയിൽ ആയിരിക്കും.

അതിന് ശേഷം, മതി ഭക്ഷണവും റെസ്റ്റും എന്ന ഭാവമാണ് അദ്ദേഹത്തിന്. മമ്മൂക്ക കഴിഞ്ഞാൽ സിനിമയെ ഇത്രയും ആവേശത്തോടെ നോക്കി കാണുന്ന ഒരാൾ അത് ലാൽ സാറാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ ഒപ്പം ഒരുപാട് ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒക്കെ കഴിക്കാൻ സാധിച്ചു. ഒരു ദിവസം ലൊക്കേഷനിൽ ഞങ്ങൾ എല്ലാവരും നിൽക്കുമ്പോൾ ആദ്ദേഹം ഒരു ഗ്ലാസ്സിൽ മംഗോ ജ്യൂസ് കുടിക്കുക ആയിരുന്നു.
അപ്പോൾ ആ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി ജ്യൂസ് കുടിക്കാൻ പറഞ്ഞു, ഞങ്ങൾ കരുതി വേറെ ഗ്ലാസ്സിൽ ആയിരിക്കുമെന്ന്. പക്ഷെ അദ്ദേഹം കുടിച്ച അതെ ഗ്ലാസിൽ ഞങ്ങൾക്കും ജ്യൂസ് തന്നു. ലാലേട്ടൻ കുടിച്ച ആ ഗ്ലാസ്സിൽ ജ്യൂസ് കുടിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നും സ്വാസിക പറയുന്നു.
Leave a Reply