രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാല്‍ തൊട്ടുതൊഴും, അദ്ദേഹം കഴിച്ച പാത്രത്തിലാണ് ഞാൻ ഭക്ഷണം കഴിക്കുന്നത് ! കഴിച്ച പാത്രം ഭർത്താവിനെകൊണ്ട് കഴുകിപ്പിക്കില്ല ! തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സ്വാസികയും ഭർത്താവും !
സിനിമ സീരിയൽ രംഗത്ത് വളരെയധികം ശ്രദ്ധ നേടിയ നടിയാണ് സ്വാസിക വിജയ്. അടുത്തിടെയായിരുന്നു സ്വാസികയുടെയും നടനായ പ്രേം ജേക്കബിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ഇപ്പോഴിതാ വിവാഹ ശേഷം തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്നത്, തന്റെ ഭാര്യയെ കുറിച്ച് പ്രേം പറയുന്നതിങ്ങനെ.. ‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും.
അവൾ കാല് തൊട്ടു നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. ഈ സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു.
സ്വാസികക്കും അങ്ങനെയൊരു കാഴ്ചപ്പാടാണ്. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്. രാവിലെ എണീറ്റാൽ ഞാൻ പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ട് തരുന്ന തരം പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത്. എന്നെ കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല. അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് എന്ന് പറയും എന്നും പ്രേം പറയുന്നു.
എന്നാൽ ഇതിനെ കുറിച്ച് സ്വാസിക പറയുന്നതിങ്ങനെ, കാൽപിടിക്കുന്നത് തന്റെ വിശ്വാസം ആണ് എന്നാണ് സ്വാസിക പറയുന്നത്. തന്റെ കാല് തിരിച്ചുപിടിക്കും എന്ന് പ്രേം പറഞ്ഞപ്പോൾ ഒരു തമാശ ആയിട്ടേ കരുതിയുള്ളൂ. പക്ഷേ കല്യാണ ദിവസം മുതൽ അങ്ങനെയാണെന്നും സ്വാസിക കൂട്ടിച്ചേർത്തു. വിവാഹത്തിനു മുൻപ് തന്നെ സ്വാസികയുടെ വിവാഹസങ്കൽപം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
Leave a Reply