‘9 വര്‍ഷമായി ഞങ്ങൾ പ്രണയത്തിലാണ്’ ! വിവാഹം ഉടൻ ! സ്വാസിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുന്നു !!
അഭിനേത്രിയായും, നർത്തകിയായും, അവതാരകയായും മലയാളികളുടെ മനം കവർന്ന അതുല്യ പ്രതിഭയാണ് സ്വാസിക. വർഷങ്ങളായി മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസികയുടെ വിവാഹ കാര്യങ്ങൾ എന്നും ഒരു ചർച്ചയായിരുന്നു, എന്നാൽ ഗോസിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നടിയുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്വാസിക ഇപ്പോൾ, നടിയുടെ തുറന്ന് പറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി മാറിയിരിക്കുകയാണ്.
നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്, വിവാഹം എന്നാണ് എന്ന അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സ്വാസിക. ‘ വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറില്‍ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയില്‍ മതിയോ എന്ന ആലോചനയിലാണ്.
നിങ്ങളെ എല്ലവരെയും വിളിക്കണ്ട അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു സാധിക്കാത്തതുകൊണ്ട് ഇപ്പോഴത്തെ നമ്മുടെ ഈ അവസ്ഥയൊക്കെ മാറി എല്ലാവർക്കും ഒത്തുകൂടാൻ ഒക്കുന്ന സമയത്ത് നടത്തം എന്ന് കരുതിയിരുന്നു എങ്കിലും മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് സ്വാസിക പറയുന്നത്. പ്രണയവിവാഹമാണോ എന്ന അനുവിന്റെ ചോദ്യത്തിന് അതെ, ഒമ്ബത് വര്‍ഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക ഉത്തരം നല്‍കി. എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയില്ല.
മിനിസ്‌ക്രീനിലെ ഹിറ്റ് സീരിയൽ ആയിരുന്ന സീത എന്ന പരമ്പരയോടെയാണ് സ്വാസിക കൂടുതൽ ജനപ്രിയ ആയി മാറിയത്, ശേഷം കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയായും സീതയായും ‘പൊറിഞ്ചു മറിയം ജോസി’ല്‍ ചെമ്ബന്‍ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സ്വാസിക കൂടുതല്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. അടുത്തിടെ ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു.
ഇതിനു മുമ്പ് നടൻ ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന രീതിയിൽ താരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞരുന്നു, എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു, ശേഷം നടൻ ബദ്രിനാഥിന് ഒപ്പമുള്ള ഒരു ചിത്രം പങ്ക് വച്ചുകൊണ്ട് എന്റെ പുരുഷൻ എന്ന ടാഗ് ലൈനിലൂടെയാണ് സ്വാസിക ഒരു ചിത്രം പങ്ക് വെച്ചിരുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. അപ്പോൾ നിരവധി താരങ്ങളും ആരാധകരും സ്വാസികക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. എന്നാൽ അന്ന് ഇത് കല്യാണമാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി ഒന്നും സ്വാസിക നൽകുന്നില്ല.
ഇപ്പോൾ നടി തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുമ്പോൾ ആരാധകർ വീണ്ടും ബദ്രിനാഥിലേക്കാണ് വന്നെത്തുന്നത്, നിങ്ങൾ തമ്മിൽ നല്ല ചർച്ചയാണെന്നും ചിലർ അവകാശപ്പെടുന്നു, എന്നാൽ സ്വാസിക ഇതുവരെ തനറെ കാമുകനെ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ലാത്തതുകൊണ്ട് നിരാശയിലാണ് താരത്തിന്റെ ആരാധകർ..
Leave a Reply