ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് എൻ്റെ വിവാഹം ! തെസ്നി ഖാന്‍

മലയാള സിനിമയിലെ അറിയപ്പെടുന്ന താരമാണ് തെസ്നിഖാൻ, മിമിക്രി രംഗത്തുനിന്നും ടെലിവിഷൻ കോമഡി പരിപാടികളിൽ താരമാകുകയും, സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുതുടങ്ങിയ തെസ്‌നിക്ക് ഇതുവരെയും പറയത്തക്ക മികച്ച കഥാപത്രങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന് തന്നെ പറയാം.. നിരവധി സ്റ്റേജ് ഷോകളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരം നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചുട്ടുണ്ട്. എപ്പോഴും നമ്മളെ ചിരിപ്പിക്കുന്ന തെസ്‌നിയെ മാത്രം നമ്മൾ കണ്ടിട്ടുള്ളു. ജീവിതത്തിൽ ഇപ്പോഴും തനിച്ചാണ് താരം, തനറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു തന്റെ വിവാഹം എന്നാണ് തെസ്നി പറയുന്നത്.. 1998 ൽ പുറത്തിറങ്ങിയ ചിത്രം ഡെയ്‌സി ആയിരുന്നു തെസ്‌നിയുടെ ആദ്യ ചിത്രം…

ഇന്ന് മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും തെസ്‌നിഅഭിനയിച്ചിട്ടുണ്ട് , കഴിഞ്ഞ ദിവസം ടെലിവിഷനിൽ ഒരു ചാറ്റ് ഷോയിൽ താരം തന്റെ ജീവിതത്തെ കുറിച്ച്  തുറന്ന് പറഞ്ഞിരുന്നു,  താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ഇനി ഒരിക്കലും വിവാഹം കഴിക്കാൻ താല്പര്യമില്ല, ഒരിക്കൽ താൻ ആ അബദ്ധം കാണിച്ചിരുന്നു ഇനി അത് ഉണ്ടാവില്ലയെന്നും താരം പറയുന്നു, ജീവിതത്തിൽ എല്ലാം സൂക്ഷിച്ച് കരുതലോടെ ചെയ്യന്ന ആളാണ് താൻ സിനിമയിലേക്ക് വന്നപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു..  പക്ഷെ വിവാഹ ജീവിതം തെരെഞ്ഞടുത്തതിൽ അത് തനിക്ക് സാധിച്ചില്ല, അവിടെ തന്റെ എല്ലാ കണക്ക് കൂട്ടലും അവിടെ തെറ്റിയിരുന്നു എന്നും താരം പറയുന്നു…..

തന്റെ വിവാഹ ജീവിതം വെറും രണ്ടുമാസമാണ് നീണ്ടുനിന്നത് , വിവാഹമെന്നാൽ നമുക്ക് എന്തിനും കൂട്ടായി ഒരാൾ എന്നല്ലേ, കെട്ടുന്ന ആൾ നമ്മളെ സംരക്ഷിക്കും എന്ന വിശ്വാസത്തിലല്ലെ പുതിയ ഒരു വീട്ടിലേക്ക് നമ്മൾ പോകുന്നത്, അല്ലാതെ അവള്‍ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കില്‍ പിന്നെന്തിനാണ് വിവാഹം.15 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം നടന്നിരുന്നത്, ലളിതമായ ചടങ്ങായിരുന്നു, വിവാഹം കഴിഞ്ഞ് എന്നെ നോക്കുന്നില്ല സംരക്ഷിക്കുന്നില്ല എന്റെ ഒരു കാര്യങ്ങളും അറിയണ്ട കേൾകണ്ട എന്ന ഭാവമായിരുന്നു അദ്ദേഹത്തിന് പേരിന് മാത്രം ഒരു ഭര്‍ത്താവ്. വിവാഹ ശേഷം കുടുംബത്തിനൊപ്പം സന്തുഷ്ടമായി കഴിയാനായിരുന്നു താൻ ആഗ്രഹിച്ചത്.

അത് സാധിച്ചില്ല ജീവിതത്തിൽ താൻ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ബന്ധം ഞാൻ അവസാനിപ്പിക്കുകയായിരുന്നു, പിന്നീട്   അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരണം എന്ന് ഉപദേശിച്ചത്, എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു ഫ്ലാറ്റ് സ്വന്തമാക്കുകയെന്നത്, അത് ഇ ചെറിയ കലാജീവിതം കൊണ്ട് ഒരുപാട് കഷ്ടപ്പെട്ട് അത് ഞാൻ നേടിയെടുത്തു, അതിൽ ഞാനിന്ന് ഒരുപാട് സന്തോഷവതിയാണ്… അച്ഛന്റെ മരണം വരെ ഞാൻ അദ്ദേഹത്തെ പൊന്നുപോലെ നോക്കിയിരുന്നു, ഇപ്പോൾ അദ്ദേഹം ഞങ്ങളെ വിട്ടുപോയി, ഇനി എനിക്ക് ഉമ്മ ഉണ്ട്, ഇനിയുള്ള തന്റെ  ജീവിതം ഉമ്മാക്ക് വേണ്ടിയുള്ളതന്നെന്നും തെസ്നിഖാൻ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *